Above Pot

ഗുരുവായൂരിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തൽ , ലക്ഷങ്ങളുടെ പിരിവെന്ന് ആക്ഷേപം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന വിഷയത്തിൽ ദേവസ്വത്തിനോട് സുപ്രീം കോടതി റിപ്പോർട്ട് തേടിയതായി അറിയുന്നു ദേവസ്വത്തിനോട് നാലാഴ്ച്ചക്കകം റിപ്പോർട്ട് നൽകണമെന്നാണ് സുപ്രീം കോടതിയുടെ നിർദേശമത്രെ . 10 വർഷം പൂർത്തിയാക്കിയ 49 താൽക്കാലിക ക്കാരെ സ്ഥിരപ്പെടുത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർദേശം എത്തിയിട്ടുള്ളത് ഇതിൽ തന്നെ രണ്ടു പേർക്ക് അയോഗ്യത ഉള്ളവരാണ് എന്നാണ് പുറത്തു വരുന്ന വിവരം .

First Paragraph  728-90

Second Paragraph (saravana bhavan

തുടർച്ചയായി 10 വർഷം സർവീസുള്ളവരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യപ്പെടുമ്പോൾ താത്കാലിക ജീവനക്കാർ ആയിരുന്നരണ്ടു പേർ ജോലി ഉപേക്ഷിച്ചു രണ്ടു വർഷത്തോളും വിദേശത്തും മറ്റും ജോലി നോക്കി തിരിച്ചു വന്നവരാണ് . ഇത് സുപ്രീം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിൽ മറ്റുള്ളവരുടെ സ്ഥിരപ്പെടുത്തലും നടക്കാതെ പോകുമോ എന്നാണ് ലിസ്റ്റിലുള്ള മറ്റുള്ളവരുടെ ആശങ്ക . അതിനിടിയിൽ അയോഗ്യത ഉള്ള രണ്ട് പേർക്ക് പുറമെ ലിസ്റ്റിൽ കയറി കൂടാൻ ശ്രമിക്കുന്ന മറ്റു 25 പേരെ കൂടി സ്ഥിരപ്പെടുത്താം എന്ന് പറഞ്ഞു വൻ പിരിവ് നടക്കുന്നതായി ആക്ഷേപം ഉണ്ട് .

വിവാദ നായകനായ മുൻ ഭരണ സമിതി അംഗത്തിന്റെയും ഇപ്പോഴത്തെ ഒരു ഭരണ സമിതി അംഗത്തിന്റെയും നേതൃത്വത്തിലാണ് പിരിവ് നടക്കുന്നതത്രെ. സുപ്രീം കോടതിയിൽ കേസ് നടത്താൻ എന്ന വ്യജേനെയാണ് പണം പിരിക്കുന്നത് .20,000 രൂപ വീതം നാലു തവണ ഓരോരുത്തരുടെയും കയ്യിൽ നിന്ന് നേരെത്തെ വാങ്ങിയിരുന്നു വെന്നും ,വീണ്ടും 20,000 വീതം നൽകാനാണ് ആവശ്യ പെട്ടിട്ടുള്ളത് എന്നുമാണ് ജീവനക്കാർ പറയുന്നത് . ഇതിന് പുറമെ ജോലി സ്ഥിരപ്പെടുത്തി നൽകാമെന്ന് പറഞ്ഞു മുൻ ഭരണ സമിതി അംഗം വൻ തുകകൾ കൈപറ്റിയിരുന്നു വെന്ന ആരോപണവും ഇപ്പോൾ പുറത്തു വരുന്നുണ്ട്