Post Header (woking) vadesheri

മുതിർന്ന കോൺഗ്രസ് നേതാക്കളായിരുന്ന കെ. എം. ഖാദർ, എ. പി. മുഹമ്മദുണ്ണി എന്നിവരെ അനുസ്മരിച്ചു .

Above Post Pazhidam (working)

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളായിരുന്ന കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മുൻ പ്രസിഡന്റും, ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ പ്രസിഡന്റും ആയിരുന്ന കെ. എം. ഖാദർ, ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മുൻ പ്രസിഡന്റും, ഗുരുവായൂർ ടൗൺഷിപ്പ് മെമ്പറും ആയിരുന്ന എ. പി. മുഹമ്മദുണ്ണി എന്നിവരെ അനുസ്മരിച്ചു . ഗുരുവായൂർ, വടക്കേക്കാട് ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം കെപിസിസി മുൻ പ്രസിഡന്റ്‌ വി. എം. സുധീരൻ ഉദ്ഘാടനം ചെയ്തു.

Ambiswami restaurant

Second Paragraph  Rugmini (working)

ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്‌ സി. എ. ഗോപപ്രതാപൻ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ഒ. അബ്ദുൾ റഹിമാൻ കുട്ടി, ഡിസിസി പ്രസിഡന്റ്‌ എം. പി. വിൻസെന്റ്, നിയുക്ത പ്രസിഡന്റ് ജോസ് വളളൂർ പി. എ. മാധവൻ, ടി. വി. ചന്ദ്രമോഹനൻ, ജോസഫ് ചാലിശ്ശേരി, പി. യതീന്ദ്രദാസ്, എം. വി. ഹൈദർ അലി, കെ. ഡി. വീരമണി, എ. എം. അലാവുദ്ധീൻ, ടി. എസ്. അജിത്ത്, ഉമ്മർ മൂക്കണ്ടത്ത്‌, മിസ്റിയ മുസ്തക്ക്, പി. വി. ബദറുദ്ധീൻ, കെ. വി. ഷാനവാസ്‌, ഒ. കെ. ആർ. മണികണ്ഠൻ എന്നിവർ സംസാരിച്ചു.