Post Header (woking) vadesheri

ക്ഷീര കർഷകർക്ക് ജൈവ ധാതു ലവണ മിശ്രിതം വിതരണം ചെയ്തു

Above Post Pazhidam (working)

ചാവക്കാട് : ക്ഷീര കർഷകർക്ക് ജൈവ ധാതു ലവണ മിശ്രിതം വിതരണം ചെയ്തു.
ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതി 2021-22 ക്ഷീര കർഷകർക്ക് ജൈവ ധാതുലവണ മിശ്രിത വിതരണം എന്ന പദ്ധതിക്ക്‌ കീഴിൽ നഗരസഭയിലെ 200 ഓളം ക്ഷീര കർഷകർക്കുള്ള ഒരുലക്ഷം രൂപയുടെ ജൈവ ധാതുലവണ മിശ്രിതങ്ങളുടെ വിതരണോദ്‌ഘാടനം ചാവക്കാട് നഗരസഭ അദ്ധ്യക്ഷ ഷീജ പ്രശാന്ത് നിർവഹിച്ചു. നഗരസഭ ഉപാധ്യക്ഷൻ കെ.കെ.മുബാറക് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

Ambiswami restaurant

Second Paragraph  Rugmini (working)

സ്ഥിരം സമിതി അധ്യക്ഷരായ മുഹമ്മദ്‌ അൻവർ എ. വി, പ്രസന്ന രണദിവെ, ബുഷറ ലത്തീഫ്, കൗൺസിലർമാരായ എം.ആർ.രാധാകൃഷ്ണൻ, ബേബി ഫ്രാൻ‌സിസ്, മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. രഞ്ജി ജോൺ. ഇ, എന്നിവർ ആശംസകൾ അറിയിച്ചു. നഗരസഭ കൗൺസിലർമാരും ചടങ്ങിൽ പങ്കെടുത്തു. ചാവക്കാട് നഗരസഭ സീനിയർ വെറ്ററിനറി സർജൻ ഡോ. ജി. ഷർമിള സ്വാഗതമാശംസിച്ചു. നഗര സഭ സെക്രട്ടറി കെ. ബി. വിശ്വനാഥൻ നന്ദി പറഞ്ഞു