Header 1 vadesheri (working)

ഗുണനിലവാരമില്ലാത്ത ഗ്രാനൈറ്റ്സ്,നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

Above Post Pazhidam (working)

തൃശൂർ : ഗുണനിലവാരമില്ലാത്ത ഗ്രാനൈറ്റ്സ് സ്ലാബുകൾ വില്പന നടത്തിയതിനെതിരെ നൽകിയ പരാതിയിൽ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി .
മൂത്തകുന്നം ലക്ഷ്മി ഗ്രാനൈറ്റ് ഏൻ്റ് മാർബിൾസ് ഉടമക്കെതിരെ, എളവള്ളി പൂവ്വത്തുർ സ്വദേശി താമരപ്പിള്ളി കൊണ്ടറപ്പശ്ശേരി വീട്ടിൽ കെ വി അശോകൻ, ഫയൽ ചെയ്ത ഹർജിയിലാണ് വിധിയായതു് . വീടിന്റെ വരാന്തയിൽ വിരിച്ച സ്ലാബുകൾ പൊള്ളച്ച് വികൃതമായിമായതിനെ തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു . കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധിച്ച് റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നു.

First Paragraph Rugmini Regency (working)

സ്ലാബുകളുടെ ഉപരിഭാഗത്ത് വാട്ടർപ്രൂഫ് ട്രീറ്റ് മെൻ്റ് പോളിഷിംഗ് എന്നിവ നടത്തി തൃപ്തികരമായി ഉപയോഗിക്കാമെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ഗുണനിലവാരമില്ലാത്ത ഉല്പന്നം വില്പന നടത്തിയത് അനുചിത വ്യാപാര പ്രവൃത്തിയും സേവന ന്യൂനതയും ആണെന്ന് വിലയിരുത്തിയ പ്രസിഡണ്ട് സി ടി സാബു മെമ്പർമാരായ ഡോ കെ രാധാകൃഷ്ണൻ നായർ ശ്രീജ എസ് എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് നഷ്ടപരിഹാരവുo ചിലവുമായി 20000 രൂപ നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ ഏ ഡി ബെന്നി ഹാജരായി വാദം നടത്തി

Second Paragraph  Amabdi Hadicrafts (working)