ഗുരുവായൂരിൽ അപാർട്മെന്റിന്റെ മുകളിൽ നിന്നും ചാടി യുവതി ആത്മഹത്യ ചെയ്തു
ഗുരുവായൂർ : അപാർട്മെന്റിന്റെ മുകളിൽ നിന്നും ചാടി യുവതി ആത്മഹത്യ ചെയ്തു . കൂറ്റനാട് തെക്കേ വാവന്നൂർ എം എൻ ഹൗസിൽ പരേതനായ ചന്ദ്രൻ നായരുടെ മകൾ ഐശ്വര്യ26 യാണ് മരിച്ചത് . വടക്കേ നടയിൽ പെരുമ്പിലാവ് റോഡിലെ ചേലൂർ കൃഷ്ണ ഗാർഡനിൽ വൈകീട്ട് ആറേമുക്കാലേയോടെയാണ് സംഭവം . ‘അമ്മ ഷൈലജയുമായി തിരുവോണ ദിവസം ഭഗവാനെ തൊഴാൻ എത്തിയതായിരുന്നു യുവതി .
മുറി എടുത്ത ശേഷം ‘അമ്മ കുളിക്കാനായി ബാത് റൂമിൽ കയറി സമയത്താണ് അപകടം സംഭവിച്ചത് .ടെംപിൾ പോലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി . യുവതി ആയുർവേദ വിദ്യാർത്ഥിയാണെന്നും മാനസിക അസ്വാസ്ഥ്യമുണ്ടെന്നുമാണ് പോലീസ് നൽകുന്ന വിവരം . ശനിയാഴ്ച പോസ്റ്റ് മോർട്ട നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും