ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്രാടകുല സമര്‍പ്പണം വെള്ളിയാഴ്ച
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്രാടകുല സമര്‍പ്പണം വെള്ളിയാഴ്ച നടക്കും. രാവിലെ ശീവേലിക്ക് ശേഷം . കൊടിമര ചുവട്ടില്‍ അരിമാവണിഞ്ഞ തറയില്‍ നാക്കിലവെച്ച് നിറഞ്ഞു കത്തുന്ന നിലവിളക്കും, വിഘ്‌നേശ്വരന് നാളികേരവും സമര്‍പ്പിയ്ക്കും. തുടര്‍ന്ന് മാരാരുടെ ശംഖധ്വനിക്കിടയില്‍ ക്ഷേത്രം മേല്‍ശാന്തി തിയ്യൂര്‍ ശങ്കരനാരായണ പ്രമോദ് നമ്പൂതിരി ഭഗവാനെ പ്രാര്‍ത്ഥിച്ച് ആദ്യകാഴ്ച്ചകുല സമര്‍പ്പിയ്ക്കും.
. ആയിരത്തോളം പഴക്കുലകള്‍ കാഴ്ചകുലകളായി എത്തും. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ക്ഷേത്രത്തിന് പുറത്ത് കിഴക്കേ ദീപസ്തംഭത്തിനരികിലായിരുന്നു, ഭക്തര്‍ കാഴ്ച്ചകുല സമര്‍പ്പണം നടത്തിയത്. ഇക്കുറി ക്ഷേത്രത്തിനകത്തുതന്നെ ഭക്തര്‍ക്ക് കാഴ്ച്ചകുല സമര്‍പ്പണം നടത്താന്‍ ഭരണസമിതി തീരുമാനിയ്ക്കുകയായിരുന്നു. ലഭിക്കാവുന്നതില്‍ വെച്ചേറ്റവും നല്ല നേന്ത്രപഴകുലകളാണ് ഭഗവാന് തിരുമുല്‍കാഴ്ച്ചയായി ഭക്തര്‍ സമര്‍പ്പിയ്ക്ക്ക.
പണ്ട് ദേവസ്വംഭൂമി പാട്ടത്തിനെടുത്തവരായിരുന്നുകാഴ്ച്ചകുലകള്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരുന്നത്. അതുകൊണ്ട് ”പാട്ടകുലകള്‍” എന്ന പേരിലായിരുന്നു, അന്ന് അറിയപ്പെട്ടിരുന്നത്. പാട്ടഭൂമികള്‍ ഇല്ലാതായപ്പോള്‍ ആ നിലക്കുള്ള കാഴ്ച്ചകുലകളും ഇല്ലാതായി. പിന്നീട് അത് ഭക്തരുടെ കാഴ്ച്ചകുല സമര്‍പ്പണമായി മാറുകയായിരുന്നു. ലഭിച്ച പഴകുലകളില്‍ ഒരുവിഹിതം ഭഗവാന്റെ ആനകള്‍ക്കും, ബാക്കി വന്ന കുലകള്‍ ക്ഷേത്രത്തിന് പുറത്തുവെച്ച് ഭക്തര്‍ക്കായി ലേലംചെയ്യും.