ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു.
ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു . രാവിലെ ശീവേലിയ്ക്കുശേഷം കിഴക്കേ ഗോപുര നടയിൽ അരിമാവ് അണിഞ്ഞ തറയിൽ നാക്കില കൾ വെച്ച് അവകാശികളായ അഴീക്കൽ മനയം കുടുംബാംഗങ്ങൾ കതിർ കറ്റകൾ സമർപ്പിച്ചു . ഇവിടെ നിന്ന് ശാന്തിയേറ്റ കീഴ് ശാന്തി കുടുംബത്തിലെ അംഗങ്ങൾ കതിര്‍കറ്റകള്‍ തലചുമടായി ചുറ്റമ്പലം വലംവെച്ച് നാലമ്പലത്തിലേയ്ക്ക് എഴുെന്നള്ളിച്ചു .
നാലമ്പലത്തിനകത്തെ നമസ്‌ക്കാര മണ്ഡപത്തില്‍വെച്ച് ക്ഷേത്രം മേല്‍ശാന്തി കതിര്‍കറ്റകളില്‍ ലക്ഷ്മീപൂജ നടത്തിയ ശേഷം ഭഗവാന്റെ ശ്രീലകത്ത് ചാര്‍ത്തി നിറ ചടങ്ങുകൾ പൂർത്തിയാക്കി . തുടര്‍ന്ന് ഉപദേവന്മാരുടെ ശ്രീകോവിലുകളിലും നിറ നട
പിന്നീട് പരിമിതമായ ഭക്തർക്ക് പ്രസാദമായി കതിരുകൾ വിതരണം ചെയ്തു .
ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് , ദേവസ്വം ചെയർ മാൻ അഡ്വ കെ ബി മോഹൻ ദാസ് , ഭരണ സമിതി അംഗങ്ങളായ ഇ പി ആർ വേശാ ല ,കെ വി ഷാജി ,കെ അജിത് ,അഡ്വ കെ വി മോഹന കൃഷ്ണൻ , അഡ്മിനിസ്ട്രേറ്റർ ടി ബ്രിജാ കുമാരി ,ക്ഷേത്രം ഡി എ ഇൻചാർജ് മനോജ് തുടങ്ങിയവർ സംബന്ധിച്ചു.