Madhavam header
Above Pot

കടയിൽ പോകുന്നവർക്കുള്ള നിയന്ത്രണങ്ങൾ മദ്യവിൽപ്പന ശാലകളിലും ബാധകമാക്കണം : ഹൈക്കോടതി

കൊച്ചി: സംസ്​ഥാനത്തെ മദ്യവിൽപ്പന ശാലകളിലെ തിരക്കിൽ വീണ്ടും ആശങ്ക പ്രകടിപ്പിച്ച്​ ഹൈകോടതി. പൊലീസ്​ ബാരിക്കേഡ്​ സ്​ഥാപിച്ചാണ്​ തിരക്ക്​ നിയന്ത്രിക്കുന്നതെന്നും ആൾക്കൂട്ടത്തെ അടിച്ചൊതുക്കുകയാണെന്നും ഇത്​ നേരിട്ട്​ കണ്ടെന്നും ഹരജി പരിഗണിക്കവെ ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ പറഞ്ഞു.കടകളിലേക്കും ബാങ്കുകളിലേക്കും കയറാൻ സർക്കാർ ഏ​ർപ്പെടുത്തിയ നിബന്ധനകൾ എന്തുകൊണ്ട്​ മദ്യവിൽപ്പന ശാലകളിൽ ബാധകമാക്കുന്നില്ലെന്ന്​ കോടതി ചോദിച്ചു. ആളുകളോട്​ കന്നുകാലികളെപ്പോലെയാണ്​ പെരുമാറുന്നത്​.

Astrologer

മദ്യം വാങ്ങാൻ വരുന്നവർക്ക്​ ആർ.ടി.പി.സി.ആർ ഫലമോ വാക്​സിനേഷൻ സർട്ടിഫിക്കറ്റോ നിർബന്ധമാക്കണം. ഇത്​ വാക്​സിൻ എടുക്കാൻ കൂടുതൽ പേരെ പ്രേരിപ്പിക്കും. നിബന്ധനകൾ ബാധകമാക്കുന്നതിൽ ബുധനാഴ്ച തീരുമാനം അറിയിക്കണമെന്നും കോടതി സർക്കാറിനോട്​ ആവശ്യപ്പെട്ടു. കേസ്​ നാളെ വീണ്ടും പരിഗണിക്കും.ഹരജി നേരത്തെ കോടതി പരിഗണിച്ചപ്പോഴും ആശങ്ക പ്രകടിപ്പിക്കുകയും സർക്കാറിനെ വിമർശിക്കുകയും ചെയ്​തിരുന്നു. മദ്യശാലകളുടെ ​പ്രവർത്തനത്തിൽ മാർഗനിർദേശം കൊണ്ടുവന്നതായും തിരക്ക്​ നിയന്ത്രിച്ചതായും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ആദ്യഘട്ടത്തിൽ സർക്കാർ വിശദീകരണത്തിൽ കോടതി സംതൃപ്​തി രേഖപ്പെടുത്തിയെങ്കിലും ചൊവ്വാഴ്ച ഹരജി വീണ്ടും പരിഗണിച്ചപ്പോൾ വിമർശനം ഉന്നയിക്കുകയായിരുന്നു.”

Vadasheri Footer