Above Pot

100 കോടിയുടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ,ബാങ്ക് മുൻ സെക്രട്ട‍റി ടി.ആര്‍ സുനില്‍ കുമാര്‍ അറസ്റ്റിൽ

തൃശൂർ : 100 കോടിയുടെ .കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാംപ്രതി ബാങ്ക് മുൻ സെക്രട്ട‍റിയും സി.പി.എം മുൻ ലോക്കൽ കമ്മിറ്റിയംഗവുമായ ടി.ആര്‍ സുനില്‍ കുമാര്‍ അറസ്റ്റിൽ . തൃശൂരില്‍ പേരാമംഗലത്ത് വീട്ടിൽ ഒളിവിൽ കഴിയുന്നിടത്ത് നിന്നായിരുന്നു ഇയാളെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത് . കേസെടുത്ത് മൂന്നാഴ്ചയെത്തുമ്പോഴാണ് കേസിലെ ആദ്യ അറസ്റ്റ്.

First Paragraph  728-90

Second Paragraph (saravana bhavan


തട്ടിപ്പ് കേസിലെ വിവരങ്ങള്‍ പുറത്തെത്തിയതോടെ സുനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. നിലവില്‍ ആറ് പേരാണ് കേസില്‍ പ്രതികളായുള്ളത്. ഒളിവില്‍ പോയ ഇവര്‍ക്ക് വേണ്ടി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. 100 കോടിയുടെ തട്ടിപ്പും 300 കോടി രൂപയുടെ ക്രമക്കേടുമാണ് കരുവന്നൂര്‍ ബാങ്കിലെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. കേസില്‍ ജൂലായ് 17നാണ് ഇരിങ്ങാലക്കുട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സുനിൽകുമാറിനെ കൂടാതെ, മുന്‍ ബ്രാഞ്ച് മാനേജര്‍ എം.കെ. ബിജു കരീം, മുന്‍ സീനിയര്‍ അക്കൗണ്ടന്റ് ജില്‍സ്, ബാങ്ക് അംഗം കിരണ്‍, ബാങ്കിന്റെ മുന്‍ റബ്‌കോ കമ്മീഷന്‍ ഏജന്റ് ബിജോയ്, ബാങ്ക് സൂപ്പര്‍മാര്‍ക്കറ്റ് മുന്‍ അക്കൗണ്ടന്റ് റെജി അനില്‍ എന്നിവരാണ് കേസിലെ ആറ് പ്രതികള്‍. അറസ്റ്റിലായ പ്രതിയെ തിങ്കളാഴ്ച ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കും