Madhavam header
Above Pot

ഗോപി വെളിച്ചപ്പാട് സ്മാരക പുരസ്‌കാരം ശുകപുരം രാധാകൃഷ്ണന്

ഗുരുവായൂർ : തിരുവെങ്കിടം പനയോഗ ത്തിന്റെ ഈ വർഷത്തെ ഗോപി വെളിച്ചപ്പാട് സ്മാരക പുരസ്‌കാരം തായമ്പകാചാര്യൻ ശുകപുരം രാധാകൃഷ്ണന് സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . 11,111 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ആഗസ്റ്റ് 6 ന് രാവിലെ 10.30ന് തിരുവെങ്കിടം എൻ എസ് എസ് ഹാളിൽ വെച്ച് വിതരണം ചെയ്യും .ചടങ്ങിൽ വാദ്യ കലാകാരന്മാർ ആയ ഗുരുവായൂർ ശ്യാമളൻ , ഗുരുവായൂർ കേശവദാസ് , ഗുരുവായൂർ വിമൽ എന്നിവരെയും ആദരിക്കും .

വാർത്ത സമ്മേളനത്തിൽ ഭാരവാഹികളായ ശശി വാറ നാട്ട് , ഗുരുവായൂർ ജയപ്രകാശ് , മാധവൻ പൈക്കാട്ട് , ഷൺമുഖൻ തെച്ചിയിൽ, ഉണ്ണികൃഷ്ണൻ എടവന , ഇ ദേവീദാസൻ , മുരളി അകമ്പടി എന്നിവർ പങ്കെടുത്തു

Vadasheri Footer