Header 1 vadesheri (working)

ഗുരുവായൂർ റയിൽവേ സ്റ്റേഷനിൽ സി സി ടി വി ക്യാമറ സ്ഥാപിക്കണം : കോൺഗ്രസ്സ്

Above Post Pazhidam (working)

ഗുരുവായൂർ : ദേശീയ തീർത്ഥാടന നഗര റെയിൽവെ സ്റ്റേഷൻ കൂടിയായ ഗുരുവായൂർ സ്റ്റേഷനിൽ സി സി ടി വി ക്യാമറകൾ സ്ഥാപിച്ച് സുരക്ഷയും, യാത്രക്കാരെതിരിച്ചറിയാനും , മോഷണശ്രമങ്ങൾ കണ്ടെത്താനുമായി ക്യാമറകൾ ഉടൻ സ്ഥാപിയ്ക്കണമെന്നാവശ്യപ്പെട്ടു് കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ സ്റ്റേഷൻ അധികാരികൾക്ക് നിവേദനം നൽകി – മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഒ.കെ.ആർ.മണികണ്ഠൻ, സ്റ്റേഷൻ വാർഡ് നഗരസഭ കൗൺസിലർ വി.കെ.സുജിത്ത്, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബാലൻ വാറണാട്ട്, മണ്ഡലം സെക്രട്ടറി ഒ.പി.ജോൺസൺ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറിമനേഷ് നീലിമന എന്നിവർ ചേർന്നാണ് നിവേദനംസ്റ്റേഷനിൽ എത്തി നൽകിയത്.. സ്റ്റേഷൻ സമീപത്തുള്ള തെരുവു് വിളക്കുകൾ കത്തിയ്ക്കുവാൻ വേണ്ട നടപടികളും കൈകൊള്ളണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.. ക്യാമറ സ്ഥാപിയ്ക്കുന്നതിന് വേണ്ട നടപടികൾ ഉടൻ സ്വീകരിക്കുമെന്നും, തെരുവ് വിളക്കുകൾ കത്തിയ്ക്കുന്നതിന് ആരംഭം കുറിച്ചിട്ടുണ്ടെന്നും റെയിൽവെ സ്റ്റേഷൻമാസ്റ്റർ സി.ജയരാജ് , നിവേദകസംഘത്തിന് ഉറപ്പ് നൽകുകയും ചെയ്തു.

First Paragraph Rugmini Regency (working)