കെട്ടിടത്തിന് മുകളിൽ മേഞ്ഞിരുന്ന ഇരുമ്പ് ഷീറ്റുകൾ വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറിലേക്ക് പറന്നിറങ്ങി
ഗുരുവായൂര്‍: കിഴക്കേനടയില്‍ സ്വകാര്യ കെട്ടിടത്തിന് മുകളിൽ മേഞ്ഞിരുന്ന ഇരുമ്പ് ഷീറ്റുകൾ വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറിലേക്ക് പറന്നിറങ്ങി . മഞ്ജുളാല്‍ ജംഗ്ഷനിലെ ട്രേഡ് ആര്‍വി സെന്റര്‍ എന്ന മൂന്നു നില കെട്ടിടത്തിന് മുകളിൽ മേഞ്ഞിരുന്ന ഷീറ്റുകളാണ് പുലര്‍ച്ചെയുണ്ടായ കാറ്റില്‍ പറന്ന് പോയത് . കെട്ടിടത്തിന്റെ പകുതി ഭാഗം മേഞ്ഞ ഷീറ്റുകൾ ആണ് പറന്നു പോയത്. ഷീറ്റുകൾ സ്ഥാപിച്ച ഇരുമ്പ് പൈപ്പുകൾ അടക്കമാണ് പറന്ന് പോയത്, ചില ഷീറ്റുകൾ എതിർവശത്തെ പെട്രോൾ പമ്പിലും വന്നു വീണു . റോഡിലേക്ക് ഷീറ്റുകൾ വീണതിനാല്‍ ഗതാതം തടസ്സപ്പെട്ടു.
ഫയര്‍ഫോഴ്‌സെത്തി ഷീറ്റുകള്‍ മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. വൈദ്യുതി കമ്പികളും പൊട്ടിവീണു. തിരക്കുള്ള റോഡില്‍ ഷീറ്റ് വീണത് പുലര്‍ച്ചെയായതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. കെ.എസ്.ഇ.ബി അധികൃതരെത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് ഷീറ്റ് നീക്കം ചെയ്യാനായത്. പൊട്ടിയ വൈദ്യുതി കമ്പികൾ വീണ്ടും സ്ഥാപിച്ച് വൈദ്യുതി വിതരണം വൈകീട്ട് 6.30ന് ശേഷം മാത്രമാണ് പുന:സ്ഥാപിക്കാനായത് .
അതെ സമയം ഷീറ്റുകൾ മേഞ്ഞതിലെ അപാകതയാണ് ഷീറ്റുകൾ പറന്നു പോകാൻ കാരണ മെന്ന് അറിയുന്നു . ചെറിയ കാറ്റുകളെ പോലും പ്രതിരോധിക്കാനുള്ള ഉറപ്പിലല്ല ഷീറ്റുകൾ മേഞ്ഞിട്ടുള്ളത് . ഗുരുവായൂരിലെ പല കെട്ടിടങ്ങൾക്ക് മുകളിലും ഇത്തരം ട്രെസ്സ് വർക്കുകൾ ആണ് ചെയ്തിരിക്കുന്നത് എന്നാണ് ഇതു മായി ബന്ധപ്പെട്ടവർ പറയുന്നത് .അത് കൊണ്ട് തന്നെ ഇത്തരം അപകടനങ്ങൾ ഇനിയും ആവർത്തിക്കുമെന്ന് ഭയപ്പെടുന്നു