Post Header (woking) vadesheri

തൃശ്ശൂര്‍ ജില്ലയില്‍ 1363 പേര്‍ക്ക് കൂടി കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 11.74%

Above Post Pazhidam (working)

Ambiswami restaurant

തൃശ്ശൂര്‍ : ജില്ലയില്‍ ചൊവ്വാഴ്ച്ച 1363 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1452 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7,884 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 115 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,81,052 ആണ്. 2,71,485 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.74% ആണ്.

Second Paragraph  Rugmini (working)
  ജില്ലയില്‍ ചൊവ്വാഴ്ച്ച സമ്പര്‍ക്കം വഴി 1,350 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 പേര്‍ക്കും,  05 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 97 പുരുഷന്‍മാരും 93 സ്ത്രീകളും പത്ത് വയസ്സിനു താഴെ 55 ആണ്‍കുട്ടികളും 52 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

Third paragraph
  1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 150
  2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 512
  3. സര്‍ക്കാര്‍ ആശുപത്രികളില്‍ – 292
  4. സ്വകാര്യ ആശുപത്രികളില്‍ – 314
  5. വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 695

കൂടാതെ 4,558 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
924 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 284 പേര്‍ ആശുപത്രിയിലും 640 പേര്‍ വീടുകളിലുമാണ്.

11,612 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 7,575 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 3,842 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 195 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 21,03,004 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

ചാമക്കാല, വേളൂക്കര, പടിയൂര്‍, തോളൂര്‍, പോര്‍ക്കുളം, കാടുകുറ്റി, കൂഴൂര്‍ എന്നിവിടങ്ങളില്‍ നാളെ (07) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടണ്‍താണ്.
ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്

  1. ആരോഗ്യപ്രവര്‍ത്തകര്‍ 47,643 40,729
  2. മുന്നണി പോരാളികള്‍ 38,391 26,237
  3. 18-44 വയസ്സിന് ഇടയിലുളളവര്‍ 1,38,246 9,805
  4. 45 വയസ്സിന് മുകളിലുളളവര്‍ 7,16,181 2,41,427
    ആകെ 9,40,461 3,18,198