Madhavam header
Above Pot

കക്കൂസ് നിർമിക്കാൻ പണമില്ല , ആയിരം ക്ഷേത്രങ്ങൾക്ക് 10,000 രൂപ വീതം ഗുരുവായൂർ ദേവസ്വത്തിന്റെ ധനസഹായം

ഗുരുവായൂർ : കോവിഡ് വ്യാപനത്തെ തുടർന്ന് ഭക്തർക്ക് പ്രവേശനം ഇല്ലാതായതോടെ നിത്യ നിദാന ചിലവുകൾക്ക് കഷ്ടപ്പെടുന്ന കേരളത്തിലെ ക്ഷേത്രങ്ങൾക്ക് ഗുരുവായൂർ ദേവസ്വത്തിന്റെ കൈത്താങ്ങ് ,സംസ്ഥാനത്തെ ആയിരം ക്ഷേത്രങ്ങൾക്ക് 10,000 രൂപ വെച്ച് നൽകാനാണ് ഇന്ന് ചേർന്ന ഭരണ സമിതി യോഗം തീരുമാനിച്ചത് . ഭരണ സമിതി യോഗത്തിൽ ചെയർമാൻ അഡ്വ: കെ ബി മോഹൻദാസ് അധ്യക്ഷത വഹിച്ചു . ഭരണ സമിതി അംഗങ്ങളായ ഇ പി ആർ വേശാല , അഡ്വ കെ വി മോഹന കൃഷ്ണൻ ,കെ .അജിത് ,കെ വി ഷാജി ,എ വി പ്രശാന്ത് , അഡ്മിനി സ്‌ട്രേറ്റർ ടി ബ്രിജാകുമാരി എന്നിവർ പങ്കെടുത്തു .

Astrologer

ഒരു കോടി രൂപയാണ് ഇതിനായി ദേവസ്വം ചിലവഴിക്കുന്നത് . അതെ സമയം തെക്കേ നടയിലെ കക്കൂസ് നിർമാണത്തിനായി ഭക്തരിൽ നിന്ന് പണം ആവശ്യപ്പെട്ട് മാധ്യമങ്ങളിൽ വാർത്ത നൽകിയത് ഇതേ ദേവസ്വം തന്നെയാണ് .ഗുരുവായൂരിൽ കക്കൂസ് നിർമിക്കാൻ പണമില്ലാത്തവരാണോ മറ്റു ക്ഷേത്രങ്ങൾക്ക് സംഭാവന നൽകുന്നത് എന്ന ചോദ്യമാണ് ഭക്തർ ഇപ്പോൾ ഉന്നയിക്കുന്നത്

Vadasheri Footer