Above Pot

ലോക്ഡൗണിൽ കോവിഡ് മാനദണ്ഡങ്ങൾ സാധാരണക്കാരന് മാത്രം , “പോലിസിനെ ഭയന്ന്‌ വൈറസ്”.

ഗുരുവായൂർ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് സാധാരണക്കാരെ ബുദ്ധി മുട്ടിക്കുന്ന പോലീസ് തന്നെ സമ്പൂർണ ലോക്ക്ഡൗൺ ദിനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയത് വിവാദമാകുന്നു. ഗുരുവായൂർ ടെംപിൾ പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി ഉൽഘാടനം ചെയ്ത ചടങ്ങിലാണ് പോലീസുകാർ കോവിഡ് മാനദണ്ഡങ്ങൾ പോലീസ് കാറ്റിൽ പറത്തിയത് . തങ്ങളെ പേടിച്ച് ഏത് കോവിഡ് വൈറസ് ആണ് പോലീസ് സ്റ്റേഷനിലേക്ക് കാലുകുത്തുക എന്ന മനോഭാവമായിരുന്നു അധികൃതർക്ക്.

First Paragraph  728-90


വിവാഹത്തിനും മരണത്തിനും 20 പേർക്ക് മാത്രം പങ്കെടുക്കാൻ അനുവാദമുള്ളപ്പോൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത് ഡിജിപി ഉൾപ്പെടെ അമ്പതോളം പോലീസുകാർ.
മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലാണ് സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നത്. ഓൺലൈനിൽ നടന്ന ചടങ്ങ് വീക്ഷിക്കുന്ന സമയത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ആരും മാസ്ക് പോലും ഉപയോഗിച്ചിരുന്നില്ല. സാമൂഹിക അകലവും പോലീസ് പാലിച്ചിരുന്നില്ല. ഡി.ജി.പി, ഐ.ജി, ഡി.ഐ.ജി, സിറ്റി പോലീസ് കമീഷണർ, ജില്ലാ പോലീസ് സുപ്രണ്ട് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തിരുന്നത്.

Second Paragraph (saravana bhavan

മാസ്ക് ശരിയായി ധരിക്കാത്തിന് പിഴ ഈടാക്കുകയും
ലോക് ഡൗൺ ദിനങ്ങളിൽ വീട്ടുസാധനങ്ങൾ വാങ്ങുന്നതിന് നിരത്തിലിറങ്ങിയ സാധാരണക്കാർക്കെതിരെ കോവിഡ് പ്രോട്ടോകോളിന്റെ പേരിൽ ഓടിച്ചിട്ട് പിടിക്കൂടി പിഴ ചുമത്തുകയും ചെയ്തിരുന്ന പോലീസ് സമ്പൂർണ്ണ ലോക്ക്ഡൗൺ ദിനത്തിൽ പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം നടത്തിയതും കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയതും പൊതു ജനങ്ങൾക്കിടയിൽ ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്. പോലീസ് ചീഫ് ഉൾപ്പെടെ കോവിഡ് മാനദണ്ഡം ലംഘിച്ചതിനാൽ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ തയ്യാറെടുക്കുകയാണ് മനുഷ്യാവകാശ പ്രവർത്തകർ.

സ്റ്റേഷൻറെ ഉദ്ഘാടന ചടങ്ങിൽ സ്ഥലം എം.പിയെ പങ്കെടുപ്പിക്കാതിരുന്നതും വിവാദമായിട്ടുണ്ട്. തന്നെ ഒഴിവാക്കിയതിനെതിരെ ടി.എൻ. പ്രതാപൻ എം.പി മുഖ്യമന്ത്രിക്ക് പരാതി നൽകി. പ്രോട്ടോകോളിൽ എം.പിക്ക് താഴെ വരുന്ന എം.എൽ.എ, നഗരസഭാധ്യക്ഷൻ, ദേവസ്വം ചെയർമാൻ എന്നിവരെ ചടങ്ങിലേക്ക് ക്ഷണിച്ചപ്പോൾ തന്നെ ഒഴിവാക്കിയത് ജനാധിപത്യ മര്യാദകൾക്ക് നിരക്കാത്തതുമാണെന്ന് കത്തിൽ പറഞ്ഞു. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പിൽ നിന്ന് തന്നെ ഇത്തരം വീഴ്ച വന്ന സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

സ്റ്റേഷൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എൻ.കെ. അക്ബർ എം.എൽ.എ നൽകിയ അറിയിപ്പിൽ ക്ഷണിതാക്കളുടെ പട്ടികയിൽ ടി.എൻ. പ്രതാപൻ എം.പി യുടെ പേര് ഉണ്ടായിരുന്നു. എന്നാൽ പൊലീസിൻറെ ഫേസ്ബുക്ക് പേജിലെ കുറിപ്പിൽ എം.പി ഉണ്ടായിരുന്നില്ല. മൂന്ന് കോടി ചെലവിട്ട് നിർമിച്ച കെട്ടിടത്തിൻറെ ഉ്ദഘാടനത്തിന് ക്ഷണക്കത്ത് പോലും ഉണ്ടായിരുന്നില്ല