തൃശൂരിൽ 1,582 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.52%

Above Post Pazhidam (working)

Poonthanam

തൃശ്ശൂര്‍ : ജില്ലയില്‍ ശനിയാഴ്ച്ച 1582 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1537 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,142 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 71 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,43,897 ആണ്. 2,32,322 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.52% ആണ്.

Vasudev Inn
    ജില്ലയില്‍ ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 1,572 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 ആള്‍ക്കും, 08 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, കൂടാതെ ഉറവിടം അറിയാത്ത 01 ആള്‍ക്കും രോഗബാധ   ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 108 പുരുഷന്‍മാരും 127 സ്ത്രീകളും പത്ത് വയസ്സിനു താഴെ 55 ആണ്‍കുട്ടികളും 62 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

First Paragraph Jitesh panikar (working)
  1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 270
  2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 741
  3. സര്‍ക്കാര്‍ ആശുപത്രികളില്‍ – 317
  4. സ്വകാര്യ ആശുപത്രികളില്‍ – 565
  5. വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 1225
Rugmani 700-200

കൂടാതെ 5,442 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
1,536 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 349 പേര്‍ ആശുപത്രിയിലും 1187 പേര്‍ വീടുകളിലുമാണ്.

11,698 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 6,399 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,084 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 215 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 17,79,231 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്

  1. ആരോഗ്യപ്രവര്‍ത്തകര്‍ 46,303, 38,823
  2. മുന്നണി പോരാളികള്‍ 37,448 ,23,868
  3. 45 വയസ്സിന് മുകളിലുളളവര്‍ 5,85,127, 1,09,697
  4. 18-44 വയസ്സിന് ഇടയിലുളളവര്‍ 41,955 , 170
    ആകെ 7,10,833 1,72,558