ഗുരുവായൂർ നഗരസഭയിൽ ”അരികെ” ആരംഭിച്ചു
ഗുരുവായൂര്‍: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷക്കാലമായി വീടിനുള്ളില്‍ കഴിയുന്നഭൂരിഭാഗം സ്ത്രീകളും, പുരുഷന്മാരുമായ വയോജനങ്ങള്‍ക്കായി ഗുരുവായൂര്‍ നഗരസഭ പുതിയ ആശയം മുന്‍നിര്‍ത്തി പുതിയ പരിപാടി സംഘടിപ്പിച്ചു. സൗഹൃദക്കൂട്ടായ്മകളിലൊ, പൊതുപ്രവര്‍ത്തനങ്ങളിലൊ പങ്കാളികളാവാന്‍ കഴിയാതെ ഒറ്റപ്പെടല്‍ അനുഭവിക്കുന്ന വയോജനങ്ങളായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ആയി ”അരികെ” എന്ന പേരില്‍ മാനസികോല്ലാസ പരിപാടി, ഗുരുവായൂര്‍ നഗരസഭ ഹെല്‍പ്പ് ഡെസ്‌കിലൂടെ ഓണ്‍ലൈനായി ആരംഭിച്ചു.
ഏഴുമണിയ്ക്ക് ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസിന്റെ അദ്ധ്യക്ഷതയില്‍ ആരംഭിച്ച പരിപാടി, പത്മശ്രീ കലാമണ്ഡലം ഗോപിയാശാന്‍ ഉദ്ഘാടനം ചെയ്തു. എല്ലാ ദിവസവും വൈകുന്നേരം 7-മണിക്ക് ഓണ്‍ലൈനായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ കുറേ നാളുകളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒറ്റപ്പെടലല്‍ അകറ്റുന്നതില്‍നിന്നും മാനസികോല്ലാസം നല്‍കുന്നത് ലക്ഷ്യമിട്ടാണ് നഗരസഭ പരിപാടി സംഘടിപ്പിച്ചിരിയ്ക്കുന്നത്. ഇന്നലെ മുതല്‍ എല്ലാ ദിവസവും രാത്രി 7-മണിക്ക് ഓണ്‍ലൈന്‍ ആയി https://meet.google.com/eza-nayp-qwb എന്ന ലിങ്ക് വഴി ഈ പരിപാടിയില്‍ പങ്കെടുക്കാവുന്നതാണെന്ന് ചെയര്‍മാന്‍ അറിയിച്ചു.