Above Pot

കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രം കോവിഡിന് മരുന്ന് വികസിപ്പിച്ചു .

First Paragraph  728-90

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രം (ഡി ആർ ഡി ഒ) വികസിപ്പിച്ച കൊവിഡ് മരുന്നിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി. കൊവിഡ് രോഗികളിൽ നടത്തിയ പരീക്ഷണത്തിൽ അനുകൂല ഫലം ലഭിച്ചതിന് പിന്നാലെയാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി സി ജി ഐ) മരുന്നിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയത്.

Second Paragraph (saravana bhavan

മരുന്ന് നൽകിയ വലിയൊരു ശതമാനം കൊവിഡ് രോഗികളും ആർ ടി പി സി ആർ പരിശോധനയിൽ കൊവിഡ് നെഗറ്റീവായതായി കണ്ടെത്തിയിട്ടുണ്ട്. ഈ മരുന്ന് രോഗികളിൽ സുരക്ഷിതമാണെന്നും രോഗമുക്തിയിൽ ഗണ്യമായ പുരോഗതി കാണിക്കുന്നുണ്ടെന്നുമാണ് അധികൃതർ പറയുന്നത്. 110 രോഗികളിലായി രണ്ടാം ഘട്ട പരീക്ഷണവും ആറ് ആശുപത്രികളിലായി ചികിത്സയിലുള്ള കോവിഡ് രോഗികളിൽ മൂന്നാംഘട്ട പരീക്ഷണവും നടത്തിയാണ് മരുന്നിന് അനുമതി നൽകിയിരിക്കുന്നത്.

കൊവിഡ് രോഗികൾ വേഗത്തിൽ രോഗമുക്തരാകാനും മെഡിക്കൽ ഓക്‌സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഡി ആർ ഡി ഒ വികസിപ്പിച്ച മരുന്ന് സഹായിക്കുമെന്ന് ക്ലിനിക്കൽ പരീക്ഷണത്തിൽ കണ്ടെത്തിയിരുന്നു. ഡ്രഗ് 2-ഡി ഓക്‌സി-ഡി-ഗ്ലൂക്കോസ് (2-ഡി ജി) എന്ന മരുന്ന് ഡി ആർ ഡി ഒ ലാബും ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലബോറട്ടറിയും സംയുക്തമായാണ് വികസിപ്പിച്ചത്. ചെറിയ പാക്കറ്റിൽ പൗഡർ രൂപത്തിലുള്ള കൊവിഡ് മരുന്ന് വെള്ളത്തിൽ ലയിപ്പിച്ചാണ് കഴിക്കേണ്ടത്.