Header 1 vadesheri (working)

യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി ചാവക്കാട് സ്വദേശി അറസ്റ്റില്‍

Above Post Pazhidam (working)

First Paragraph Rugmini Regency (working)

കുന്നംകുളം : ഭര്‍തൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഭര്‍തൃമതിയായ യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ യുവാവിനെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് മണത്തല കുറുപ്പത്ത് വീട്ടില്‍ ജാബിറിനെ (28) യാണ് ഇന്‍സ്‌പെക്ടര്‍ എം.ബി.ലത്തീഫ് അറസ്റ്റ് ചെയ്തത്.

Second Paragraph  Amabdi Hadicrafts (working)

എരുമപ്പെട്ടി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. ചാട്ടുകുളം പ്രദേശത്ത് ഡെലിവറി കൊറിയര്‍ സര്‍വ്വീസ് എന്ന സ്ഥാപനം നടത്തുകയാണ് ജാബിര്‍. യുവതിക്ക് വന്നിരുന്ന കൊറിയര്‍ എത്തിച്ച് നല്‍കി അടുപ്പം സ്ഥാപിക്കുകയും പിന്നീട് തന്ത്രപരമായി വിളിച്ച് വരുത്തി ബലമായി പീഡിപ്പിക്കുകയുമായിരുന്നെന്ന് പറയുന്നു.

ഇതിന് ശേഷം ഫോട്ടോയെടുത്ത് ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചുവെന്നും ഇയാള്‍ മര്‍ദ്ധിച്ചിരുന്നതായും യുവതി പരാതിയില്‍ പറയുന്നു. ഇത്തരത്തില്‍ ഇയാളുടെ ചൂഷണത്തിന് ഇരയായ മറ്റൊരു യുവതിയുടെ മാതാവും പരാതിയുമായി സ്റ്റേഷനില്‍ എത്തിയിരുന്നു