Above Pot

‘കോവിഡ്​: 14 മാസം കേന്ദ്രം എന്തെടുക്കുകയായിരുന്നു?’; കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച്‌​ മദ്രാസ്​ ഹൈകോടതി

First Paragraph  728-90

ചെന്നൈ: കോവിഡി​െന്‍റ രണ്ടാം വ്യാപനത്തെക്കുറിച്ച്‌​ സര്‍ക്കാറിന്​ ബോധ്യമില്ലായിരുന്നുവോയെന്നും ഒന്നാം വ്യാപനത്തിനുശേഷം 14 മാസക്കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ എന്ത്​ ചെയ്യുകയായിരുന്നുവെന്നും മദ്രാസ്​ ഹൈകോടതി. സര്‍ക്കാറി​െന്‍റ ഇൗ അനാസ്​ഥക്ക് ​ജനങ്ങള്‍ വലിയ വില നല്‍കേണ്ടിവരുന്നതായും കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച്‌​ ഹൈകോടതി അഭിപ്രായപ്പെട്ടു.

Second Paragraph (saravana bhavan

ആരോഗ്യ വിദഗ്​ധരുടെ മുന്നറിയിപ്പ്​ സര്‍ക്കാര്‍ ഗൗരവമായി കണ്ടില്ലെന്നും ജാഗ്രതക്കുറവ്​ സംഭവിച്ചുവെന്നും ചീഫ്​ ജസ്​റ്റീസ്​ സഞ്​ജീബ്​ ബാനര്‍ജി, ജസ്​റ്റിസ്​ ശെന്തില്‍കുമാര്‍ രാമമൂര്‍ത്തി എന്നിവരടങ്ങിയ ബെഞ്ച്​ കുറ്റപ്പെടുത്തി. വ്യാഴാഴ്​ച കോവിഡ്​ ചികിത്സയുമായി ബന്ധപ്പെട്ട്​ സ്വമേധയ എടുത്ത കേസ്​ പരിഗണിക്കുകയായിരുന്നു കോടതി.

കോവിഡി​െന്‍റ രണ്ടാം വരവ്​ അപ്രതീക്ഷിതമായിരുന്നുവെന്നും ഒാക്​സിജന്‍- റെംഡെസിവിര്‍ മരുന്ന്​ ക്ഷാമം പരിഹരിച്ചുവരുന്നതായും വാക്​സിനേഷന്‍ നടപടികള്‍ ഉൗര്‍ജിതപ്പെടുത്തിയതായും കേന്ദ്ര സര്‍ക്കാറിനുവേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ആര്‍. ശങ്കരനാരായണന്‍ അറിയിച്ചപ്പോഴാണ്​ കോടതി രൂക്ഷമായി പ്രതികരിച്ചത്​.

മതിയായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്​ച വരുത്തി. വാക്​സി​െന്‍റ വില നിയന്ത്രിക്കാനും കഴിഞ്ഞില്ല. ഏറ്റവും ഒടുവില്‍ 18 വയസ്സിന്​ മുകളില്‍ വാക്​സിന്‍ കുത്തിവെപ്പ്​ രജിസ്​ട്രേഷ​െന്‍റ ‘കോവിന്‍ ആപ്​​’ പോലും പ്രവര്‍ത്തനരഹിതമായി -കോടതി ചൂണ്ടിക്കാട്ടി. കേസ്​ വെള്ളിയാഴ്​ചത്തേക്ക്​ മാറ്റി.

കോവിഡ്​ വ്യാപനത്തിന്​ മുഖ്യ ഉത്തരവാദി കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷനാണെന്നും ഇവരുടെ പേരില്‍ കൊലക്കുറ്റത്തിന്​ കേസെടുത്താലും തെറ്റില്ലെന്നും പറഞ്ഞ്​ ഇൗയിടെ ഹൈകോടതി ശക്തിയായി പ്രതികരിച്ചിരുന്നു.