എൻ കെ അക്ബറിനെതിരെ കെ എൻ എ ഖാദർ, ഗുരുവായൂരിൽ മത്സരം തീ പാറും
ഗുരുവായൂർ : ഗുരുവായൂർ നിയോജകമണ്ഡലത്തിലെ യു ഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ കെ എൻ എ ഖാദറെ മുസ്ലിം ലീഗ് പ്രഖ്യാപിച്ചു ,ഇതോടെ മത്സരം തീ പാറുമെന്നുറപ്പായി . മുൻ ചാവക്കാട് നഗര സഭ ചെയർ മാൻ എൻ കെ അക്ബറാണ് ഇടതു മുന്നണി സ്ഥാനാർത്ഥി . കഴിഞ്ഞ 15 വർഷമായി കെ വി അബ്ദുൾഖാദർ വിജയിച്ചിരുന്ന ഗുരുവായൂർ മണ്ഡലം ഉറച്ച സീറ്റുകളിൽ ഒന്നായാണ് .ഇടതു മുന്നണി കണക്ക് കൂട്ടുന്നത് ,ഇടതു കോട്ട തകർക്കാനാണ് പ്രഗത്ഭ നിയമ സഭാസമാജികൻ കൂടിയായ അഡ്വ കെ എൻ എ ഖാദറിനെ യു ഡി എഫ് രംഗത്ത് ഇറക്കിയിരിക്കുന്നത് .
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ആയിരുന്നു രാഷ്‌ടീയ പ്രവേശനം ..വിദ്യാർത്ഥി ഫെഡറേഷൻ സംസ്ഥാന സെക്രെട്ടറി ആയി ..1975 ൽ മോസ്കോയിൽ പോയി മാർക്സിസം, ലെനിസിസം പഠിച്ചു ..1970 മുതൽ 1987 വരെ 17 വർഷം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആയിരുന്നു ..അന്ന് ഏതാണ്ട് ഇന്ത്യ ഒട്ടുക്കും, സോവിയറ്റ് യൂണിയൻ ,മലേഷ്യ തുടങ്ങി വിദേശ രാജ്യങ്ങളിലും സന്ദർശനം നടത്തിയിട്ടുണ്ട് ..കൂടാതെകമ്മ്യുണിസ്റ്റ് പാർട്ടിയിൽ കുറെ നേതൃ സ്ഥാനവും അലങ്കരിച്ചിട്ടുണ്ട് ..1982 ഇൽ ആദ്യ നിയമസഭാ തെരെഞ്ഞെടുപ്പിൽ അവുക്കാദർ കുട്ടി നഹക്കെതിരെ തിരൂരങ്ങാടിയിൽ മത്സരിച്ചിരുന്നു …സി പി ഐ ജില്ലാ സെക്രട്ടറിആയിരുന്ന അദ്ദേഹം 1987 ഇൽ മുസ്ലിം ലീഗിൽ ചേർന്ന് .മുസ്ലിം ലീഗിന്റെ സംസ്ഥാന സെക്രെട്ടറി വരെയായി,
2001ൽ കൊണ്ടോട്ടി 2011 ൽ വള്ളിക്കുന്ന് എന്നിവിടങ്ങളിൽ നിന്ന് എം എൽ എ ആയി തിരഞ്ഞെടുക്കപ്പെട്ടു. കുഞ്ഞാലികുട്ടി രാജി വെച്ചതിനെ തുടർന്ന് ഒഴിവ് വന്ന വേങ്ങേരിയിൽ 2017 ലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചു പ്രവാസികളുടെ വോട്ടവകാശ പ്രമേയം നിയമസഭയിൽ ഏകകണ്ഠമായി പാസ്സാക്കിയത് ഒരു സംഭവമായിരുന്നു ..2001 ഇൽ കേരളത്തിൽ ആദ്യമായി എം എൽ എ ഫണ്ട് പാസ്സാക്കിയത് കെ എൻ എ ഖാദർ എം എൽ എ യുടെ നിർദേശപ്രകാരമായിരുന്നു