കുറ്റ്യാടിയിലെ പ്രതിഷേധം അമ്പരപ്പിച്ചു , സീറ്റ് സി പി എം തിരിച്ചെടുത്തേക്കും
കോഴിക്കോട്: പരസ്യപ്രതിഷേധം വ്യാപകമാകുന്നതിനിടെ കുറ്റ്യാടി സീറ്റില്‍ സിപിഎമ്മില്‍ പുനരാലോചനയ്ക്ക് സാധ്യത തെളിഞ്ഞു. കേരള കോണ്‍ഗ്രസുമായി സിപിഎം ആശയവിനിമയം നടത്തി. കുറ്റ്യാടി ഉള്‍പ്പെടുത്താതെ കേരള കോണ്‍ഗ്രസ് പട്ടിക പ്രഖ്യാപിച്ചു.
കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെതിരെ മണ്ഡലത്തില്‍ സി.പി.എം പ്രവര്‍ത്തകരുടെ അസാധാരണ പ്രതിഷേധത്തിനാണ് ഇന്ന് സാക്ഷ്യം വഹിച്ചത്. പാര്‍ട്ടി സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് സി.പി.എം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രവര്‍ത്തകരുടെ മനോവികാരം പരിഗണിക്കാതെയുള്ള തീരുമാനം നേതൃത്വം പിന്‍വലിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കുറ്റ്യാടിയില്‍ പാര്‍ട്ടി തീരുമാനത്തിനെതിരെ പരസ്യപ്രതിഷേധം ഉയര്‍ന്ന സാഹചര്യം വ്യക്തമാക്കാന്‍ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി. സി.പി.എം പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് കേരള കോണ്‍ഗ്രസും നീട്ടിവച്ചു.
ഇതിനിടെ, ചടയമംഗലത്ത് ജെ.ചിഞ്ചുറാണിയെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ സിപിഐ പ്രവര്‍ത്തകര്‍ രംഗത്ത്. സ്ത്രീകള്‍ ഉള്‍പ്പെടെ ഇരുനൂറോളം പ്രവര്‍ത്തകരും അനുഭാവികളും പ്രകടനം നടത്തി. ചാലക്കുടി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെതിരെ എല്‍.ജെ.ഡി പ്രകടനവും അമര്‍ഷം വെളിച്ചത്താക്കി. ജോസ് കെ മാണി വിഭാഗത്തിന് എല്‍.ഡി.എഫ് ചാലക്കുടി സീറ്റ് നല്‍കിയതാണ് എല്‍.ജെ.ഡി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. സി.പി.എമ്മിന്റെ സിറ്റിങ് സീറ്റായിരുന്നു ചാലക്കുടി.