Above Pot

ഗുരുവായൂർ നഗര സഭക്ക് നൂറ്റി ഇരുപത്തി അഞ്ചു കോടി രൂപയുടെ ബജറ്റ്

First Paragraph  728-90

Second Paragraph (saravana bhavan

ഗുരുവായൂർ : നൂറ്റി ഇരുപത്തി അഞ്ചു കോടി (125,23,52,627) രൂപ വരവും ,നൂറ്റി പത്തൊൻപത് കോടി (119,40,82,979) രൂപ ചിലവും പ്രതീക്ഷിക്കുന്ന ഗുരുവായൂർ നഗര സഭ ബജറ്റ് വൈസ് ചെയർ പേഴ്‌സൺ അനീഷ്‌മ അവതരിപ്പിച്ചു . ഗുരുവായൂരിന്റെ സ്വപ്ന പദ്ധതി യായ ബസ് സ്റ്റാന്റ് നിർമാണവും , സ്ട്രീറ്റ് ഷോപ് നിർമാണവുംഈ വർഷം തന്നെ പൂർത്തിയാക്കും .

മമ്മിയൂർ മുതൽ പടിഞ്ഞാറേ നട വരെയുള്ള റോഡ് വീതി കൂട്ടും , മമ്മിയൂർ ജങ്ഷൻ വികസിപ്പിക്കും , അതെ സമയം മുൻ കാല ങ്ങളിലെ ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നു മമ്മിയൂർ ഫ്ലൈ ഓവറിനെ കുറിച്ച് ബജറ്റ് മൗനം പാലിച്ചു .ലൈഫ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത 230 ഓളം ഭൂ രഹിതഭവന രഹിതർക്ക് പാർപ്പിട സമുച്ഛയങ്ങൾ നിർമിക്കുന്നതിന് ഈ വർഷം തന്നെ സ്ഥലം കണ്ടെത്തും .,ചൊവ്വല്ലൂർ പടിയിലും മുതുവട്ടൂർ റോഡിലും ആധുനിക സൗകര്യങ്ങളോടെ മൽസ്യ മാംസ മാർക്കറ്റ് നിർമിക്കും ,

ചാവക്കാട് ഹയർ സെക്കണ്ടറി സ്‌കൂളിനെ സ്പോർട്സ് കേന്ദ്രീകൃത സ്‌കൂളാക്കി പരിവർത്തനപ്പെടുത്തും , നഗര സഭയുടെ നേതൃത്വത്തിൽ സ്ഥലം കണ്ടെത്തി ആധുനിക ടർഫ് കോർട്ടുകൾ സ്ഥാപിക്കും , കുടുംബാ രോഗ്യ കേന്ദ്രങ്ങളിലെ ലാബ് സൗകര്യങ്ങൾ വിപുലപ്പെടുത്തും ,24 മണിക്കൂറും പ്രവർത്തിക്കുന്ന ഫാർമസി സേവനം സാധ്യമാക്കും .

സാറ്റലൈറ്റ് ടൗണുകൾ വികസിപ്പിക്കും കോട്ടപ്പടി ചൊവല്ലൂർ പടി , മാമാ ബസാർ , തൊഴിയൂർ തുടങ്ങിയ ഇടങ്ങളിൽ ആദ്യ ഘട്ടത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കും . ബജറ്റ് നിർദേശത്തിന്റെ പുറത്തുള്ള ചർച്ച ചൊവ്വാഴ്‌ച നടക്കും ചെയർ മാൻ എം കൃഷ്ണ ദാസ് അധ്യക്ഷത വഹിച്ചു