ഗുരുവായൂരിൽ കുറൂരമ്മ ദിനം ആചരിച്ചു
ഗുരുവായൂർ: ഗുരുവായൂർ നായർ സമാജത്തിന്റെ ആഭിമുഖ്യത്തിൽ കുറൂരമ്മ ദിനം ആചരിച്ചു. . ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ. ബി. മോഹൻദാസ് ക്ഷേത്രസന്നിധിയിൽ വെച്ച് ശ്രീകൃഷ്ണവിഗ്രഹത്തിൽ മാല ചാർത്തി ദീപം തെളിയിച്ച് ഘോഷയാത്രക്ക് തുടക്കം കുറിച്ചു.
വി. അച്ചുതക്കുറുപ്പ്, രവീന്ദ്രൻ നമ്പ്യാർ, രവി മേനോൻ, ശ്രീകുമാർ നായർ, അകമ്പടി മുരളീധരൻ നായർ, വേണുഗോപാലൻ നായർ, രാധികാ സുഭാഷ്, മിനി നായർ എന്നിവർ നേതൃത്വം നൽകി. കുറൂരമ്മയുടെ വേഷത്തിൽ . സുധ അന്തർജ്ജനവും, കൃഷ്ണവേഷം ധരിച്ച് വൈഗ എന്നിവരും ഘോഷയാത്രയിൽ പങ്കെടുത്തു.
നായർ സമാജം ഹാളിൽ നടന്ന ആദ്ധ്യാത്മിക സദസ്സ്, ഡോ. പി. കെ. എൻ. പിള്ള ഉദ്ഘാടനം ചെയ്തു. . നിർമ്മലൻ മേനോൻ അധ്യക്ഷത വഹിച്ചു. വിവിധ പ്രദേശങ്ങളിലെ നാരായണീയ സമിതികളിൽ നിന്നുള്ള അമ്മമാർ പങ്കെടുത്ത നാരായണീയ പാരായണവും നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്