Post Header (woking) vadesheri

നിയമസഭ തിരഞ്ഞെടുപ്പ് , ജില്ലാ തല നോഡൽ ഓഫീസർമാരെ നിയമിച്ചു

Above Post Pazhidam (working)

Ambiswami restaurant


തൃശൂർ : നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്
തിരഞ്ഞെടുപ്പ് ചീഫ് ഇലക്ട്രൽ ഓഫീസറുടെ ഉത്തരവ് പ്രകാരം ജില്ലയിൽ വിവിധ നോഡൽ ഓഫീസർമാരെ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ നിയമിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ആൻഡ് വി വി പാറ്റ് മാനേജ്മെന്റ് നോഡൽ ഓഫീസറായി പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടർ ഇ എ രാജനെ നിയമിച്ചു (9496046010).
ഗുഡ്സ് ആൻഡ് സർവീസസ് ജോയിന്റ് കമ്മീഷണർ പി ബി പ്രമോദിനെ(9447786336) വരവ് ചിലവ് കണക്ക് നോഡൽ ഓഫീസർ ആയും നിയമിച്ചു.

Second Paragraph  Rugmini (working)

Third paragraph

ജില്ലാ ഡെവലപ്മെൻറ് കമ്മീഷണർ
അരുൺ കെ വിജയൻ ജില്ലയിലെ തിരഞ്ഞെടുപ്പ് ഒബ്സർവർമാരുടെ നോഡൽ ഓഫീസറും, ജില്ലയിൽ നിയമിച്ചു(9496671529). ജില്ലാ നിയമ ഓഫീസറർ രശ്മി ടി പി ലോ ആൻഡ് ഓർഡർ പ്രശ്നബാധിത മാപ്പിംഗ് ആൻഡ് സെക്യൂരിറ്റി പ്ലാൻ മോഡൽ ഓഫീസറും (9496360017), അപ്പലേറ്റ് അതോറിറ്റി(എൽ ആർ ) ഡെപ്യൂട്ടി കലക്ടർ എം വി സുരേഷ് കുമാർ (8547610085)
പോസ്റ്റൽ ബാലറ്റ് നോഡൽ ഓഫീസറും ആകും.

കുന്നംകുളം താലൂക്ക് തഹസീൽദാർ ജീവ പി എസിനെ ( 8921200473) ജില്ലാ കോൺടാക്ട് (1950ഹെൽപ്‌ലൈൻ) നോഡൽ ഓഫീസറായും,
ഇരിഞ്ഞാലക്കുട റവന്യൂ ഡിവിഷണൽ ഓഫീസർ സി ലതികയെ(9446869815) ആന്റി ഡീഫേസ്മെന്റ് നോഡൽ ഓഫീസറായും, എൽ എ നമ്പർ 1 സ്പെഷ്യൽ തഹസിൽദാർ സി എസ് രാജേഷിനെ(9544252926) സി വിജിൽ ജനറൽ ഓഫീസറായും, കലക്ടറേറ്റ് ഹുസുർ ശിരസ്തേദർ കെ ജി പ്രാൺസിങ്ങിനെ (8547610091)ഡെമ്പ് ( ഡിസ്ട്രിക്ട് ഇലക്ഷൻ മാനേജ്മെന്റ് പ്ലാൻ ) അപ്ഡേഷൻ നോഡൽ ഓഫീസറായും ചുമതലപ്പെടുത്തി.
വെൽഫയർ നോഡൽ ഓഫീസറായി ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസർ
രാഗപ്രിയ കെ ജി നിയമിതയായി.

ഭിന്നശേഷി വോട്ടർമാർ, 80 വയസ്സ് കഴിഞ്ഞവർ, കോവിഡ് പോസിറ്റീവ് വോട്ടർമാർ എന്നിവരുടെ വോട്ടവകാശം ഉറപ്പ് വരുത്തുന്നതിനുള്ള അധിക ചുമതലയും നൽകിയിട്ടുണ്ട്.നോഡൽ ഓഫീസറുടെ സഹായത്തിനായി ജില്ലാ വുമൺ ആൻഡ് ചൈൽഡ് ഡെവലപ്പ്മെന്റ് ഓഫീസർ എസ് സുലക്ഷണ, പ്രോഗ്രാം ഓഫീസർ കെ കെ ചിത്രലേഖയെയും(8281999025) നിയമിച്ചതായി ജില്ലാ കലക്ടർ എസ് ഷാനവാസ്‌ അറിയിച്ചു