Post Header (woking) vadesheri

ചങ്കത്ത് മൂകാമി അമ്മ പുരസ്‌കാരം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന് സമ്മാനിക്കും.

Above Post Pazhidam (working)

ഗുരുവായൂര്‍ : ചങ്കത്ത് മൂകാമി അമ്മ പുരസ്‌കാരം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന് സമ്മാനിക്കും. ഗുരുവായൂർ ചങ്കത്ത് മൂകാമി അമ്മ അനുസ്മരണ സമ്മേളനവും പുരസ്‌കാര വിതരണവും ബുധനാഴ്ച നടക്കും . രുഗ്മിണി റീജൻസിയിൽ രാവിലെ 10 ന് നടക്കുന്ന അനുസ്മരണ സമ്മേളനം കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്യും. പുര്‌സകാരവിതരണവും അദ്ദേഹം നിർവ്വഹിക്കും. കവിയും പ്രഭാഷകനുമായ രാധാകൃഷ്ണൻ കാക്കശ്ശേരി അധ്യക്ഷത വഹിക്കും.

Ambiswami restaurant

zumba adv

ചടങ്ങിൽ ക്ഷേത്രങ്ങളിൽ പാരായണസമിതി മാത്യസമിതികൾക്ക് നേത്യത്വം നൽകുന്നവരെ അനുമോദിക്കും. ജി.യു.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ചങ്കത്ത് കാർത്യായിനി അമ്മ സ്മാരക സ്‌കോളർഷിപ്പുകളും പുളിയത്ത് നാരായണൻ നായർ സ്മാരക ചികിൽസാ ധനസഹായവും വിതരണം ചെയ്യും. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ പ്രകാശൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ഷൈലജ ദേവൻ, കൗൺസിലർമാരായ ശോഭ ഹരിനാരായണൻ, പി.എസ് പ്രസാദ്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ വി ബാലകൃഷ്ണൻ നായർ, ബാലൻ വാറണാട്ട്, എം ശ്രീ നാരായണന്‍ , അഡ്വ രവിചങ്കത്ത്, ചന്ദ്രൻ ചങ്കത്ത്, സുരേഷ് ചങ്കത്ത്, ജയപ്രകാശ് സി. ബാലാമണി മേനോൻ എന്നിവർ പങ്കെടുത്തു.

Second Paragraph  Rugmini (working)