Header 1 vadesheri (working)

ഗുരുവായൂര്‍ പൈതൃകം കർമ്മശ്രേഷ്ഠ പുരസ്‌ക്കാരം ചിത്രൻ നമ്പൂതിരിപ്പാടിന് സമ്മാനിച്ചു.

Above Post Pazhidam (working)

ഗുരുവായൂര്‍ : പൈതൃകം ഗുരുവായൂരിന്റെ ഈ വർഷത്തെ കർമ്മശ്രേഷ്ഠ പുരസ്‌ക്കാരം വിദ്യാഭ്യാസ വിചക്ഷണനും, ഹിമാലയ യാത്രികനുമായ പി. ചിത്രൻ നമ്പൂതിരിപ്പാടിന് സമ്മാനിച്ചു.ഗുരുവായൂർ ടൗൺഹാളിൽ നടന്ന ചടങ്ങിൽ മെട്രോമാൻ ഇ ശ്രീധരനാണ് പുരസ്‌കാരം സമ്മാനിച്ചത്.സ്വാഗതസംഘം ചെയർമാൻ ഡോ. കെ.ബി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.
നൂറ്റിഒന്നാമത്തെ വയസ്സിലേക്ക് പ്രവേശിക്കുന്ന ചിത്രൻ നമ്പൂതിരിപ്പാട് 30 തവണ ഹിമാലയ യാത്ര നടത്തി അത്യപൂർവ്വ ചരിത്രം സൃഷ്ടിച്ച വ്യക്തിത്വത്തിനുടമയാണ്. ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ചടങ്ങിന് ഭദ്രദീപം തെളിയിച്ചു.

First Paragraph Rugmini Regency (working)

zumba adv

സ്വാമി ആദ്ധ്യാത്മാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണവും തുടർന്ന് ഗീതാജ്ഞാനയജ്ഞവും നടത്തി. സ്വാമി ഉദിത് ചൈതന്യ വീഡിയോകോളിലൂടെ ചടങ്ങിന് ആശംസകളർപ്പിച്ച് അനുഗ്രഹപ്രഭാഷണം നടത്തി.കെ.ബി. പ്രഭാകരന്റെ അഗ്‌നിഹോത്രത്തോടെയാണ് സാംസ്‌ക്കാരികോത്സവത്തിന് തുടക്കം കുറിച്ചത്. ചടങ്ങിൽ അഡ്വ. രവി ചങ്കത്ത്, അഡ്വ: രാജഗോപാലൻ,മധു കെ.നായർ, കെ.കെ.ശ്രീനിവാസൻ, അയിനിപ്പുള്ളി വിശ്വനാഥൻ ശ്രീകുമാർ പി നായർ, കെ.കെ.വേലായുധൻ, ബാല ഉള്ളാട്ടിൽ ഡോ.കെ.ബി. പ്രഭാകരൻ എന്നിവർ സംസാരിച്ചുക്ഷേത്ര നടയിൽ സ്വാമി ആദ്ധ്യാത്മാനന്ദസരസ്വതിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് ഭക്തജനങ്ങൾ ഭഗവദ് ഗീത പുസ്തകങ്ങളും പട്ടും കദളി പഴവുമായി എത്തി സമർപ്പണം നടത്തി ഒരാഴ്ച്ച നീണ്ടു നിന്ന ഏകാദശി സാംസ്‌ക്കാരികോൽസവത്തിന് പരിസമാപ്തിയായി .

Second Paragraph  Amabdi Hadicrafts (working)