Post Header (woking) vadesheri

ചാവക്കാട് തൊട്ടാപ്പില്‍ ബാസിന്‍റെ പിറകില്‍ മറ്റൊരു ബസ് ഇടിച്ചു ,അഞ്ചുപേര്‍ക്ക് പരിക്കേറ്റു

Above Post Pazhidam (working)

ചാവക്കാട്: തൊട്ടാപ്പ് ആനന്ദവാടിയില്‍ ബസിനു പിന്നില്‍ ബസിടിച്ചു അഞ്ചുപേര്‍ക്കു പരിക്കേറ്റു.ഞായറാഴ്ച രാവിലെ എട്ടോടെയാണ് അപകടം. യാത്രക്കാരായ വത്സല (44), അനാമിക (15), മൂര്‍ത്തി(42) എന്നിവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് പരിക്കേറ്റത്.ആരുടെയും പരിക്ക് സാരമുള്ളതല്ല.കൊടുങ്ങല്ലൂരില്‍ നിന്നും ഗുരുവായൂരിലേക്കു വന്നിരുന്ന സ്വകാര്യബസ് മുനക്കകടവില്‍ നിന്നും കുന്നംകുളത്തേക്കു പോയിരുന്ന സ്വകാര്യബസിനു പിന്നിലിടിക്കുകയായിരുന്നു.

Ambiswami restaurant

മുന്നില്‍ പോയിരുന്ന ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമെന്നും ബസിന്‍റെ അമിത വേഗമാണ് അപകടത്തിനു കാരണമെന്നും നാട്ടുകാര്‍ പറഞ്ഞു.ദേശീയപാതയില്‍ ഒരുമനയൂരില്‍ തറയോടു വിരിക്കുന്ന പണി നടക്കുന്നതിനാല്‍ വാഹനങ്ങള്‍ കടപ്പുറം വഴിയാണ് പോകുന്നത്.വാഹനങ്ങളുടെ അമിത വേഗം കാരണം മുനക്കകടവ് കടപ്പുറം റോഡില്‍ അപകടങ്ങള്‍ പതിവാകുകയാണ്.

Second Paragraph  Rugmini (working)

കഴിഞ്ഞ ദിവസം മണത്തല മടേകടവില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് പത്തുപേര്‍ക്ക് പരിക്കേറ്റിരുന്നു.വ്യാഴാഴ്ച രാത്രി വട്ടേക്കാട് അടിത്തിരുത്തിയില്‍ പാചകവാതക ടാങ്കര്‍ നിയന്ത്രണം വിട്ട് മതിലിലിലേക്ക് ചെരിഞ്ഞ് വന്‍ അപകടമാണ് ഒഴിവായത്.വീതികുറഞ്ഞ റോഡിലെ അമിതവേഗമാണ് അപകടത്തിനു കാരണമാവുന്നത്.