Madhavam header
Above Pot

ഗുരുവായൂർ നഗര സഭ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു .

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ , ദേശീയ നഗര ഉപജീവന മിഷൻ , കുടുംബശ്രീ , ദേശീയ നഗര ആരോഗ്യ മിഷനും സംയുക്തമായി സൗജന്യ രോഗ പ്രതിരോധ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു .
നഗരസഭ ടൗൺ ഹാൾ കിച്ചൺ ബ്ലോക്കിൽ സംഘടിപ്പിച്ച ക്യാമ്പിൽ ത്വക് രോഗം , ഇ എൻ ടി , ജനറൽ മെഡിസിൻ , ഡയറ്റീഷ്യൻ , ജീവിത ശൈലി രോഗ നിർണ്ണയം എന്നീ വിഭാഗങ്ങളിലായി പരിശോധനകൾ നടന്നു സൗജന്യമായി മരുന്നുകളും നൽകി .
നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി , ആരോഗ്യ സ്റ്റാന്റിംങ് കമ്മിറ്റി അധ്യക്ഷ എം രതി , അസിറ്റി പ്രൊജക്ട് ഓഫീസർ കെ മൂസ്സക്കുട്ടി , സിറ്റി മിഷൻ മാനേജർ വി എസ് ദീപ , അർബൻ ജില്ല ഹെൽത്ത് മിഷൻ കോഡിനേറ്റർ അനൂപ് പി പൗലോസ് , ഡോ : മിന്നു ജോസഫ് , ഡോ : അനൂപ് യു സി , ഡോ : രാകേഷ് , മൾട്ടി ടാസ്ക് പേഴ്സൻ എസ് എസ് സംഗീത , സി ഡി എസ് ചെയർപേഴ്സൻമാരായ എം കെ ബിന്ദു , ഷൈലജ സുധൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി .

Vadasheri Footer