Madhavam header
Above Pot

ഡി വൈ എഫ് ഐയുടെ സാമ്രാജ്യത്യ വിരുദ്ധ സംഗമവും റാലിയും ,

ഗുരുവായൂർ : എണസ്റ്റോ ചെഗുവേരയുടെ 52 മത് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡി വൈ എഫ് ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേത്യത്വത്തിൽ സംഘടിപ്പിച്ച സാമ്രാജ്യത്വ വിരുദ്ധ സംഗമവും റാലിയും എസ് എഫ് ഐ തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ജാസിർ ഇക്ബാൽ ഉദ്ഘാടനം ചെയ്തു .
ഗുരുവായൂർ പടിഞ്ഞാറെ നടയിൽ നടന്ന സംഗമത്തിന് ഡി വൈ എഫ് ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എറിൻ ആന്റണി അധ്യക്ഷത വഹിച്ചു .
ഹസ്സൻ മുബാറക് , കെ എൻ രാജേഷ് , ജാബിർ കെ യു എന്നിവർ സംസാരിച്ചു .
കിഴക്കെ നടയിൽ നിന്ന് ആരംഭിച്ച റാലിക്ക് എം ജി കിരൺ , കെ ആർ അമൽ , സോന പി എസ് , വിഷ്ണു വസന്തകുമാർ എന്നിവർ നേതൃത്വം നൽകി .
ബ്ലോക്ക് സെക്രട്ടറി വി അനൂപ് സ്വാഗതവും ട്രഷറർ കെ എൽ മഹേഷ് നന്ദിയും പറഞ്ഞു

Vadasheri Footer