
ഗുരുവായൂർ ദേവസ്വം ജീവനക്കാരുടെ – ഓണാഘോഷം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം സ്റ്റാഫ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായി, വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ചുകൊണ്ട് പൂക്കള മത്സരം സംഘടിപ്പിച്ചു.പൂക്കളങ്ങളിൽ പുതുമകളൊരുക്കി വാശിയോടെ നടന്ന മത്സരത്തിൽ, കൃഷ്ണനാട്ടം വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹെൽത്ത് വിഭാഗവും കൗസ്തുഭം ഗസ്റ്റ് ഹൗസ് വിഭാഗവും രണ്ടാം സ്ഥാനം പങ്കിട്ടെടുത്തു. ഇംഗ്ലീഷ് മീഡിയം -ഹൈസ്ക്കൂൾ മൂന്നാം സ്ഥാനവും സ്വന്തമാക്കി .
.പാഞ്ചജന്യം ഗസ്റ്റ് ഹൗസ് വിഭാഗവും വാദ്യ വിദ്യാലയവും, ചുമർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പാൾ കെ.യു. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ജൂറിയുടെ പ്രത്യേക പ്രോത്സാഹന സമ്മാനങ്ങൾക്കർഹരായി.ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, മാനേജിംഗ് കമ്മറ്റി മെമ്പർ ശ്രീ. കെ.കെ. രാമചന്ദ്രൻ തുടങ്ങി ദേവസ്വം ഉദ്യോഗസ്ഥരും ജീവനക്കാരും നിരവധി ഭക്തജനങ്ങളും, ക്ഷേത്രത്തിന്റെ തെക്കേ നടപ്പുരയിലൊരുക്കിയ പൂക്കളങ്ങൾ കണ്ടാസ്വദിക്കുവാനെത്തി.
