Above Pot

ഗുരുവായൂർ നഗരസഭ ശിശുസംരക്ഷണ സമിതി യോഗം

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ ശിശുസംരക്ഷണ സമിതിയുടെ ശാക്തീകരണത്തിന്റെ ഭാഗമായി നഗരസഭ കൗൺസിൽ ഹാളിൽ സംഘടിപ്പിച്ച യോഗം നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി ഉദ്ഘാടനം ചെയ്തു . ചൈൽഡ് വെൽഫെയർ കമ്മിറ്റി , ഡിസ്ട്രിക് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് , ചൈൽഡ് ലൈൻ എന്നിവയുടെ സഹകരണത്തോടെയാണ് യോഗം നടന്നത് .

First Paragraph  728-90

buy and sell new

Second Paragraph (saravana bhavan

ജനപ്രതിനിധികൾ , പോലീസ് , അദ്ധ്യാപകർ , പട്ടികജാതി വികസന ഓഫീസർ , അങ്കണവാടി പ്രവർത്തകർ , കുടംബശ്രീ പ്രവർത്തകർ , യത്തീംഖാന ചുമതലക്കാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു . കേരള ചൈൽഡ് വെൽഫെയർ കമ്മറ്റി അംഗം ഡോ : ബാപ്സിൻ , പ്രൊട്ടക്ഷൻ ഓഫീസർ എസ് ശാലിനി , ചൈൽഡ് ലൈൻ കോഡിനേറ്റർ ജിനോ ദേവസ്സി എന്നിവർ ക്ലാസ്സുകൾ നയിച്ചു .
നഗരസഭ വൈസ് ചെയർമാൻ കെ പി വിനോദ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻഡിംങ് കമ്മറ്റി അധ്യക്ഷരായ ടി എസ് ഷെനിൽ , എം രതി , ഷൈലജ ദേവൻ എന്നിവർ സന്നിഹിതരായിരുന്നു

കോടതി പരസ്യം

ബഹു : ചാവക്കാട് സബ്ബ് കോടതി മുമ്പാകെ

AS 8 / 2019

ചാവക്കാട് താലൂക്ക് പുന്നയൂർക്കുളം അംശം ദേശത്ത് ആലത്തേൽ മുഹമ്മദ് മകൻ അക്ബർ ……………………………………………….അപ്പീൽ അന്യായം

ചാവക്കാട് താലൂക്ക് പുന്നയൂർക്കുളം അംശം ദേശത്ത് ആലത്തേൽ മുഹമ്മദ് മക്കൾ 1 .അബൂബക്കർ 2 .ഷംസുദ്ധീൻ 3 .ഹുസൈൻ ……………………….7,8,9 അപ്പീൽ പ്രതികൾ

മേൽ നമ്പ്രിൽ 7,8,9 അപ്പീൽ പ്രതികൾക്കുള്ള നോട്ടീസ് പതിച്ചു നടത്തുവാൻ അനുവദിച്ച് കേസ്സ് 03.09.2019 തിയ്യതിക്ക് വിചാരണക്ക് വെച്ചിരിക്കുന്ന വിവരം ഇതിനാൽ അറിയിക്കുന്നു . ടി കേസ്സിൽ ആക്ഷേപമുണ്ടെങ്കിൽ അന്നെ ദിവസം രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരായി ബോധിപ്പിക്കേണ്ടതാകുന്നു

എന്ന് അപ്പീൽ അന്യായ ഭാഗം അഡ്വക്കെറ്റ് വി. കെ പ്രകാശൻ & സി. രാജഗോപാലൻ ഒപ്പ്