മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജി എസ് എ മുക്കാൽ ലക്ഷം നൽകി
ഗുരുവായൂർ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ സ്പോർട്ട്സ് അക്കാദമി (ജി എസ് എ ) മുക്കാൽ ലക്ഷം രൂപ നൽകി . കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാൻ ഗുരുവായൂർ സ്പോർട്സ് അക്കാദമിയുടെ (ജി എസ് എ ) അംഗങ്ങളും കുട്ടികളും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 75000 രൂപ സംഭാവന നൽകി.
ആഗസ്ററ് 20 ന് മുതുവട്ടൂർഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ വെച്ച് 75000 രൂപയുടെ ചെക്ക് ഗുരുവായൂർ എം.എൽ.എ ശ്രീ.കെ.വി അബ്ദുൾ ഖാദറിന് ജി എസ് എ ട്രഷറർ വി.വി ഡൊമിനി കൈമാറി . ചടങ്ങിൽ ജിഎസ്എ പ്രസിഡണ്ട് ടി.എം.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി സി.സുമേഷ് ,സീനിയർ കോച്ച് ഡേവിഡ് ആന്റോ ,,ബിജു.വി.വി., സുനിൽ കെ.പി., അരുൺ സി മോഹൻ, എ കെ തിലകൻ, ബസന്ത് എന്നിവർ സംസാരിച്ചു.