കേരള മുസ്ലീം ജമാഅത്ത് 60 ടണ്‍ സാധനങ്ങൾ ദുരന്ത മേഖലയിലേക്ക് അയച്ചു .
കേച്ചേരി : .കേരള മുസ്ലീം ജമാഅത്ത് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ സ്വരൂപിച്ച വിവിധ വിഭവങ്ങള്‍ പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് കൊണ്ട് പോകുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങ് ടി.എന്‍ പ്രതാപന്‍ എം.പി ഉദ്ഘാടനം ചെയ്തു . .ചടങ്ങില്‍ താഴപ്ര മുഹ്യദ്ദീന്‍കുട്ടി മുസ്ലിയാര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.മുരളി പെരുനെല്ലി എം.എല്‍.എ മുഖ്യാതിഥിയായി പങ്കെടുത്തു. മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ സി.സി ശ്രീകുമാര്‍,സി.എം നൗഷാദ്,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.എ ഇഖ്ബാല്‍,ചൂണ്ടല്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ് കരീം,വാര്‍ഡ് മെമ്പര്‍ ജമാല്‍,അഡ്വ.പി.യു അലി,എം.എം ഇബ്രാഹിം എന്നിവര്‍ ആശംസ പ്രസംഗം നടത്തി.ആര്‍.വി മുഹമ്മദ് ഹാജി,പി.ബി അബ്ദുള്ളക്കുട്ടി ഹാജി,ലൗഷോര്‍ ഹംസ ഹാജി,മലായ അബൂബക്കര്‍ ഹാജി എന്നിവര്‍ സംബന്ധിച്ചു.
പ്രളയത്താല്‍ ദുരിതം അനുഭവിക്കുന്ന മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍ ജില്ലകളിലെ ജനങ്ങള്‍ക്ക് സമാശ്വാസമേകാന്‍ തൃശൂര്‍ ജില്ലയിലെഎസ്.വൈ.എസ്,എസ്.എസ്.എഫ്,എസ്.ജെ.എം,എസ്.എം.എ പ്രവര്‍ത്തകരുടെ സഹകരണത്തോടെ മുസ്ലീം ജമാഅത്ത് സ്വരൂപിച്ച വിഭവങ്ങളുമായി സുന്നി നേതാക്കള്‍ കേച്ചേരി മമ്പഉല്‍ ഹുദ ഇസ്ലാമിക് അക്കാദമിയില്‍ നിന്ന് പുറപ്പെട്ടു.60 ടണ്‍ വരുന്ന ഭക്ഷ്യ വസ്തുക്കള്‍,പഠനോപകരണങ്ങള്‍,പുതു വസ്ത്രങ്ങള്‍,മറ്റു അവശ്യ വസ്തുക്കള്‍ തുടങ്ങിയവയുടെ ശേഖരമാണ് ആറ് ലോറികളിലായി പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് പുറപ്പെട്ടത്.ജില്ലയിലെ 9 സോണുകളിലെ മുന്നൂര്‍ മഹല്ലുകളില്‍ നിന്നാണ് വിഭവങ്ങള്‍ സമാഹരിച്ചത്.
കണ്ണൂര്‍,വയനാട്,കോഴിക്കോട്,മലപ്പുറം എന്നീ ജില്ലകളിലേക്ക് അബ്ദുള്ള അന്‍വരി,പി.എ മുഹമ്മദ് ഹാജി,സി.വി മുസ്തഫ സഖാഫി,പി.എം.എസ് തങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘം പുറപ്പെട്ടത്.ജഅഫര്‍ ചേലക്കര,എന്‍.സി ഇസ്മായില്‍,ഫഖ്റുദ്ദീന്‍ പെരിങ്ങോട്ടുകര,സത്താര്‍ പഴുവില്‍,അഡ്വ.ബദറുദ്ദീന്‍,ബഷീര്‍ അശ്റഫി ചേര്‍പ്പ്,ഷമീര്‍ എറിയാട്,സുധീര്‍ സഖാഫി എന്നിവര്‍ യാത്ര സംഘത്തെ അനുഗമിച്ചു.കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 50 ലക്ഷം രൂപയാണ് പ്രളയ സഹായത്തിന് വേണ്ടി സംഘടന വിനിയോഗിച്ചത്. ആദ്യ ഘട്ടത്തില്‍ എസ്.വൈ.എസ് സാന്ത്വനം വളണ്ടിയേഴ്സ് ശുചീകരണത്തിനും പുനരധിവാസ പ്രവര്‍നങ്ങള്‍ക്കും വേണ്ടി മലബാര്‍ മേഖലയില്‍ സേവനം ചെയ്തിരുന്നു.