Madhavam header
Above Pot

സാലറി ചലഞ്ച് വഴി കെ എസ് ഇ ബി പിരിച്ച 126 കോടി ദുരിതാശ്വാസ നിധിയിലേക്ക് നൽകിയില്ലെന്ന് .

തിരുവനന്തപുരം : സാലറി ചാലഞ്ച് വഴി കെഎസ്‌ഇബി പിരിച്ചെടുത്ത 136 കോടിയില്‍ 10 കോടി മാത്രമാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറിയതെന്ന് ആക്ഷേപം .
2018 ല്‍ ഉണ്ടായ പ്രളയത്തിനു പിന്നാലെ കേരള പുനര്‍ നിര്‍മാണത്തിനായി സാലറി ചലഞ്ച് വഴി
കെഎസ്‌ഇബി ജീവനക്കാരില്‍നിന്നും 136 കോടി പിരിച്ചെടുത്തത് .

പിരിച്ചെടുത്ത 136 കോടിയില്‍ പത്തു കോടി രൂപ മാത്രമാണ് കെഎസ്‌ഇബി ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയത്. സാമ്ബത്തിക പ്രതിസന്ധി മൂലമാണ് തുക കൈ മാറാനാവാതെ പോയതെന്ന് കെഎസ്‌ഇബി ചെയര്‍മാന്‍ വിശദീകരിച്ചു.2019 മാര്‍ച്ച്‌ 31 വരെ ജീവനക്കാരുടെ ശമ്ബളത്തില്‍ നിന്ന് 102.61 കോടി രൂപയാണ് സാലറി ചലഞ്ച് വഴി ബോര്‍ഡ് പിരിച്ചെടുത്തത്. അതിനു ശേഷമുള്ള മൂന്നു മാസവും ശരാശരി 14.65 കോടി രൂപ വീതം പിരിച്ചു. ഇതില്‍ 10.23 കോടി രൂപ മാത്രമാണ് കഴിഞ്ഞ ജൂണ്‍ 30 വരെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതെന്നാണ് ഔദ്യോഗിക രേഖ.

Astrologer

കെഎസ്‌ഇബി വക 36 കോടിയും ജീവനക്കാര്‍ നല്‍കിയ ഒരു ദിവസത്തെ ശമ്ബളവും സഹിതം 49.5 കോടി രൂപ 2018 സെപ്റ്റംബറില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബോര്‍ഡ് കൈമാറിയിരുന്നു. ഇതിനു പുറമേയാണ് സാലറി ചലഞ്ച് വഴി തുക പിരിച്ചെടുത്തത്.
ബോര്‍ഡിന്റെ സാമ്ബത്തിക പ്രതിസന്ധിമൂലമാണ് തുക കൈമാറാത്തതെന്നാണ് ബോര്‍ഡ് ചെയര്‍മാന്‍ നല്‍കുന്ന വിശദീകരണം. ജല അതോറിറ്റിയില്‍നിന്ന് കുടിശിക കിട്ടാത്തതും തടസമായെന്ന് ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു

buy and sell new

Vadasheri Footer