മഴക്കെടുതി : സഹായ ഹസ്തവുമായി കുരുന്നു മക്കളും
കൂളിമുട്ടം : പ്രളയം തുടച്ച് നീക്കിയ നിലമ്പൂരിലേക്ക് ‘സുമനസ്സുകളുടെ സഹകരണത്തോടെ സാന്ത്വന കൈനീട്ടം ‘ എന്ന പേരില്‍ കൂളിമുട്ടം എസ്.വൈ.എസ് സാന്ത്വന പ്രവര്‍ത്തകര്‍ അവശ്യ വസ്തുക്കളുമായി നാളെ നിലമ്പൂരിലേക്ക് യാത്ര തിരിക്കും. മതിലകം എസ്.വൈ.എസ് സര്‍ക്കിള്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് വിഭവ ശേഖരണം നടത്തിയത്.
ഈ പ്രവർത്തനത്തിൽ പങ്കാളികളായി എസ്.വൈ.എസ് മതിലകം സര്‍ക്കിള്‍ പ്രസിഡന്‍റ് കൂളിമുട്ടം നജീബ് സഖാഫിയുടെ കുരുന്നു മക്കളായ ഒന്നാം ക്ലാസ്സിലും യു.കെ.ജി യിലും പ്രീ കെ.ജി യിലും പഠിക്കുന്ന റാഷിദ് ,ഫൗസാന,മുഈന,എന്നിവരും രണ്ടു വയസ്സുകാരൻ മുഹമ്മദ് നജ്മുസ്സാക്കിബും നാടിന് മാതൃകയായി.
ജന്മ ദിനത്തില്‍ പുത്തനുടുപ്പ് വാങ്ങാന്‍ കൂട്ടി വെച്ച നാണയ തുട്ടുകള്‍ എസ്.വൈ.എസ് കൂളിമുട്ടം യൂണിറ്റ് പ്രസിഡന്‍റ് ശരീഫ് തങ്ങള്‍ക്കും എസ്.എസ്.എഫ് കൂളിമുട്ടം യൂണിറ്റ് സെക്രട്ടറി റിന്‍ഷാദിനും ഇൗ കുരുന്നുകള്‍ കൈമാറി.
ദുരന്തത്തില്‍പ്പെട്ട മനുഷ്യരെ ഓര്‍ത്ത് അവരുടെ ആഗ്രഹത്തെ മാറ്റി വെച്ചാണ് പിഞ്ചോമന മക്കള്‍ കാരുണ്യത്തിന്‍റെ ഹസ്തവുമായി മുന്നോട്ട് വന്നത്.മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന വിവിധ പ്രദേശങ്ങളിലേക്ക് ജില്ലയിലെ വിവിധ യൂണിറ്റ്,സര്‍ക്കിള്‍ എസ്.വൈ.എസ് സാന്ത്വനം പ്രവര്‍ത്തകര്‍ അവശ്യ വസ്തുക്കള്‍ എത്തിച്ച് കൊണ്ടിരിക്കുകയും വാസയോഗ്യമാക്കാനായി കേരള മുസ്ലീം ജമാഅത്ത്,എസ്.വൈ.എസ്,എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ വയനാട്,മലപ്പുറം,നിലമ്പൂര്‍ പ്രദേശങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.