Post Header (woking) vadesheri

വി. ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിൽ രക്തദാന സെമിനാർ സംഘടിപ്പിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ലോക രക്തദാന ദിനത്തോടനുബന്ധിച്ചു വി. ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ രക്ത ദാന സെമിനാറും ആദരവും സംഘടിപ്പിച്ചു. ചടങ്ങ് ലഫ്റ്റനെന്റ്. സ്റ്റൈജു ഉദ്ഘാടനം ചെയ്തു. രക്തദാനത്തിന്റെ മഹത്ത്വ ത്തെ കുറിച്ചു സ്റ്റൈജു കുട്ടികൾക്കും അദ്ധ്യാപകർക്കും അവബോധം നൽകുകയും, ലഘു ലേഖ കൾ വിതരണം ചെയ്യുകയും ചെയ്തു. 63 തവണ രക്തം നൽകിയ അദ്ദേഹത്തെ ചടങ്ങിൽ ആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജിതമോൾ. പി. പുല്ലേലി രക്തദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകരായ സിന്ധു , ഷീജ , രഞ്ജി , ജോസഫ് തുടങ്ങി യവർ സംബന്ധിച്ചു

Ambiswami restaurant

new consultancy