Post Header (woking) vadesheri

ഗുരുവായൂർ ജി.യു.പി സ്കൂളിൽ പ്രവേശനോത്സവം

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ജി.യു.പി സ്കൂളിലെ പ്രവേശനോത്സവം വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ഷൈലജ ദേവൻ നിർവ്വഹിച്ചു .വാർഡ് കൗൺസിലർ ശോഭ ഹരി നാരായണൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി.ഇ ലതിക ,പി ടി എ പ്രസിഡന്റ് സി.കെ രമേഷ് കുമാർ , വൈസ് പ്രസിഡന്റ് പി.വി അർജുൻ ,ശാന്ത വാര്യസ്യാർ ,സർവോത്തമ്മ ഷേണായി എന്നിവർ സംസാരിച്ചു.സി.ഐ.ടി.യു ചുമട്ടു തൊഴിലാളി യൂണിയൻ പഠനോപകരണ വിതരണം സംസ്ഥാന കമ്മറ്റി അംഗം RV ഇക്ബാൽ നിർവ്വഹിച്ചു .വാരിയർ സമാജം ,ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ,മണപ്പുറം ഫിനാൻസ് ഗ്രൂപ്പ് എന്നിവരും പഠനോപകരണങ്ങൾ നൽകി. കുട്ടികളെ ബാന്റ് വാദ്യത്തോടെ സ്വീകരിച്ചു .എല്ലാവർക്കും മധുരം വിതരണം ചെയ്തു

Ambiswami restaurant