Post Header (woking) vadesheri

കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌ സാന്ത്വനസംഗമം സംഘടിപ്പിച്ചു

Above Post Pazhidam (working)

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌ വൃക്കരോഗികൾക്ക് നൽകി വരുന്ന ഡയാലിസിസ് കൂപ്പൺ വിതരണവും സാന്ത്വനസംഗമവും കരുണ ചെയർമാൻ കെ. ബി. സുരേഷ് ഉദ്ഘാടനം ചെയ്തു. രോഗം മാറ്റുന്ന ചികിത്സകൾ മാറാരോഗികളെ സൃഷ്ടിക്കുന്ന സംവിധാനങ്ങൾ ആയി പരിണമിച്ച ഇന്നത്തെ പരിതാപകരമായ അവസ്ഥയിൽ മതത്തിന്റെ പേരിൽ കലഹിക്കുന്നവർ കാരുണ്യത്തിന്റെ പുതുമതം സൃഷ്ടിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .
കൂപ്പൺ വിതരണത്തോട് അനുബന്ധിച്ചു നടന്ന
രോഗികളുടെയും ബന്ധുക്കളുടെയും സമാധാന സംഗമത്തിൽ കൺസോൾ പ്രസിഡന്റ്‌ എം കെ നൗഷാദ് അലി അധ്യക്ഷനായി. ജനറൽ സെക്രട്ടറി ജമാൽ താമരത്ത് സ്വാഗതം പറഞ്ഞു.
മുഖ്യ അതിഥികളായി എത്തിയ അഷറഫ് പെരുമ്പാടി, സാലു കണ്ണാട്ട്, കൺസോൾ കുവൈറ്റ്‌ ചാപ്റ്റർ പ്രസിഡന്റ്‌ യൂസഫ് ,നാസർ ചീനമ്പുള്ളിഎന്നിവർ സംസാരിച്ചു .
കൺസോൾ ട്രസ്റ്റ്‌ ഭാരവാഹികളായ വി എം സുകുമാരൻ , പി പി അബ്ദുൽ സലാം, ഹക്കിം ഇമ്പാർക്ക്, സി എം ജെനിഷ്, അബ്ദുൽ ലത്തീഫ് അമ്മേങ്കര, പി.എം.അബ്ദുൽഹബീബ്,കെ എം റഹ്മത് അലി, കാസിം പൊന്നറ, അഡ്വ.ശറഫുദ്ധീൻ എന്നിവർ പ്രസംഗിച്ചു. ട്രഷറർ അബ്ദു നന്ദി പറഞ്ഞു

Ambiswami restaurant