തൊഴിൽ നഷ്ടപ്പെട്ട ബീഡി തൊഴിലാളികൾക്ക് തൊഴിൽ ലഭിച്ചു
ചാവക്കാട് കാജാ ബീഡി കമ്പനിയുടെ മുതുവട്ടൂര്‍ ബ്രാഞ്ച് പൂട്ടിയതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിച്ചു. സി.പി.എം ഇടപെടലിനെ തുടര്‍ന്ന് കാജാബീഡി കമ്പനിയുടെ ആലുംപടി ശാഖയില്‍ ഇവര്‍ക്ക് ജോലി നല്‍കാന്‍ കമ്പനി അധികൃതര്‍ തീരുമാനിച്ചു. ഏപ്രില്‍ 30 നാണ് യാതൊരു നോട്ടീസും തൊഴിലാളികള്‍ക്ക് നല്‍കാതെ കാജാബീഡി കമ്പനിയുടെ മുതുവട്ടൂര്‍ ബ്രാഞ്ച് അടച്ചുപൂട്ടിയത്.
ഇതില്‍ പ്രതിഷേധിച്ച് അന്നേദിവസം മുതുവട്ടൂര്‍ ശാഖയുടെ മുന്നില്‍ സി.ഐ.ടി.യു ഏരിയ സെക്രട്ടറി എന്‍.കെ അക്ബറിന്റെ നേതൃത്വത്തില്‍ പ്രതിഷേധയോഗം നടത്തുകയും സമരപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് സി.പി.എം ചാവക്കാട് ഏരിയ സെക്രട്ടറി എന്‍.കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ തൊഴിലാളി യൂണിയന്‍ നേതൃത്വം കമ്പനി ഉടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് തൊഴില്‍ നഷ്ടപ്പെട്ട ജീവനക്കാര്‍ക്ക് തൊഴില്‍ നല്‍കാന്‍ തീരുമാനമായത്. ഇതേ തുടര്‍ന്ന് സമരപരിപാടികള്‍ അവസാനിപ്പിച്ചതായി സി.ഐ.ടി.യു ഏരിയ സെക്രട്ടറി എന്‍.കെ അക്ബര്‍ അറിയിച്ചു