Post Header (woking) vadesheri

എൻഎസ്എസ് വനിതാ പ്രതിനിധി സംഗമം സംഘടിപ്പിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻഎസ്എസ് വനിതാ സമാജയൂണിയന്റെ ആഭിമുഖ്യത്തിൽ താലൂക്ക് എൻഎസ്എസ് വനിതാ പ്രതിനിധി സംഗമം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ബ്രാഹ്മണ സമൂഹം ഹാളിൽ നടന്ന ഏകദിന വനിതാ പ്രതിനിധി സംഗമം എൻഎസ്എസ് കരയോഗം രജിസ്ട്രാർ പി.എൻ.സുരേഷ് ഉദ്ഘാടനം ചെയ്തു. വനിതാ യൂണിയൻ പ്രസിഡന്റ് സി.കോമളവല്ലി അധ്യക്ഷയായി. എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പ്രൊഫ. എൻ.രാജശേഖരൻ നായർ താലൂക്ക് പരിധിയിലെ പ്രമുഖ വനിതകളെ പൊന്നാട ചാർത്തിയും ഉപഹാരം സമ്മാനിച്ചും ആദരിച്ചു. വനിതകളും നവോത്ഥാന മൂല്യങ്ങളും എന്ന വിഷയത്തിൽ പ്രൊഫ. ടി.ഗീത പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് കെ.രാമചന്ദ്രൻ നായർ, സെക്രട്ടറി കെ.മുരളീധരൻ, പ്രതിനിധി സഭാംഗം അഡ്വ. സി.രാജഗോപാൽ, ലതിക ടീച്ചർ, ബിന്ദു നാരായണൻ, ജ്യോതി രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു. അഞ്ഞൂറോളം വനിതാ പ്രതിനിധികൾ സംഗമത്തിൽ പങ്കെടുത്തു. തുടർന്ന് വനിതാസമാജം അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.

Ambiswami restaurant