മാധവദാസിൻറെ നിര്യാണത്തിൽ ട്രസ്റ്റി ബോർഡും ജീവനക്കാരും അനുശോചിച്ചു

ഗുരുവായൂർ: മമ്മിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് അംഗം വാക്കയിൽ മാധവദാസിൻറെ നിര്യാണത്തിൽ ട്രസ്റ്റി ബോർഡും ജീവനക്കാരും അനുശോചിച്ചു. ശ്രീകൈലാസം ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ ചെയർമാൻ ജി.കെ. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റി ബോർഡ് അംഗങ്ങളായ വി.പി. ആനന്ദൻ, കെ.കെ. ഗോവിന്ദദാസ്, എക്സിക്യൂട്ടീവ് ഓഫിസർ എം.വി.സദാശിവൻ, ജീവനക്കാരായ കെ.ജ്യോതിശങ്കർ, വി.തുളസിദാസ് എന്നിവർ സംസാരിച്ചു.