Above Pot

തിരുവത്ര സ്വദേശിയുടെ 21.80 ലക്ഷം തട്ടിയ നാലു ആഫ്രിക്കന്‍ വംശജര്‍ അറസ്റ്റിൽ

ഗുരുവായൂര്‍: ബാങ്ക് അക്കൗണ്ടിൽ നിന്നും , ഇ മെയില്‍ ഐഡി ഹാക്കിങ് നടത്തി കോടികള്‍ തട്ടിപ്പ് നടത്തിയ നാലു ആഫ്രിക്കന്‍ വംശജര്‍ പിടിയില്‍. ക്രിസ്റ്റ്യന്‍ ഒബീജി, പാസ്‌കല്‍ അഹിയാദ്, സാംസണ്‍ അക്വിലേ ഫിബിലി എന്നിവരാണ് ജില്ലാ ക്രൈംബ്രാഞ്ച് സ്‌ക്വാഡിന്റെ പിടിയിലായത്. പ്രവാസിയും ചാവക്കാട് തിരുവത്ര കാഞ്ഞിരപറമ്പില്‍ ശശിയുടെ ബാങ്ക് ഓഫ് ബറോഡ ഗുരുവായൂര്‍ ബ്രാഞ്ചില്‍ നിന്ന് രണ്ടു തവണയായി 21.80 ലക്ഷം തട്ടിയ പരാതിയിന്മേലുള്ള അന്വേഷണത്തിലാണ് സംഘം പിടിയിലായത്.

First Paragraph  728-90

കഴിഞ്ഞ ഡിസംബര്‍ 17നായിരുന്നു തട്ടിപ്പ്. പരാതിയെ തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തട്ടിപ്പിലൂടെ പണം മാറ്റിയ അക്കൗണ്ടുകള്‍ പൊലീസ് കണ്ടെത്തി. ബാംഗ്ലൂരില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്ന് ഒന്നര ലക്ഷം രൂപ, ഒമ്ബത് എ.ടി.എം. കാര്‍ഡുകള്‍, 22 ഫോണുകള്‍, മൂന്ന് ലാപ് ടോപ്പുകള്‍ എന്നിവ പിടികൂടി. കൂടുതല്‍ അന്വേഷണം തുടരുന്നതായി കമ്മീഷണര്‍ യതീഷ് ചന്ദ്ര പറഞ്ഞു. അതേസമയം സാധാരണക്കാരെ കരുവാക്കിയാണ് ആഫ്രിക്കന്‍ സംഘം തട്ടിപ്പ് നടത്തിയിരുന്നത്.

Second Paragraph (saravana bhavan

വിവിധയിടങ്ങളില്‍ നിന്നായി ഒന്നരക്കോടിയലിധികം രൂപ സംഘം തട്ടിപ്പ് നടത്തിയതായി അന്വേഷണ സംഘം പറഞ്ഞു. ആഡംബര ജീവിതത്തിനായാണ് തട്ടിയെടുത്ത പണം ഉപയോഗിച്ചിരുന്നത്. ഗുരുവായൂരിലെ ബാങ്ക് തട്ടിപ്പ് അന്വേഷണം ചെന്നെത്തിയത് ഡല്‍ഹിയിലെ ഒരു സാധാരണക്കാരനിലായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാങ്ക് അക്കൗണ്ട് തന്റേതാണെന്ന് സമ്മതിച്ച ഇയാള്‍ പക്ഷേ അക്കൗണ്ടും, എ.ടി.എം കാര്‍ഡും ഉപയോഗിക്കുന്നത് താനല്ലെന്ന് പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് നടത്തിയ പഴുതടച്ച്‌ അന്വേഷണത്തിനൊടുവിലാണ് ആഫ്രിക്കന്‍ സംഘം പിടിയിലായത്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ആഫ്രിക്കന്‍ സംഘം ബ്ലാംഗൂരിലാണെന്ന് കണ്ടെത്തിയത്. കായികമായി എതിര്‍ത്ത സംഘത്തെ സാഹസികമായാണ് പിടികൂടിയത്. ഇവരുടെ നാട്ടില്‍ കൊട്ടാര സാദൃശമായ വീടുകളാണ് തട്ടിപ്പു പണം ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്നതെന്ന് അന്വേഷണ സംഘത്തിന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഗുരുവായൂര്‍ ടെമ്ബിള്‍ സ്റ്റേഷന്‍ എസ്‌ഐ വിമോദ്, സൂരജ്, ഫീസ്റ്റോ, ലിന്റോ ദേവസി, സുധീര്‍ കുമാര്‍, നിതിന്‍, ധനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.