ശബരിമല മതേതര ക്ഷേത്രമാണെന്ന സർക്കാർ വാദം ഹിമാലയൻ വിഡ്ഢിത്തമാണെന്ന്
ഗുരുവായൂർ : ശബരിമല മതേതര ക്ഷേത്രമാണെന്ന സർക്കാർ വാദം മറുപടി പോലും അർഹിക്കാത്ത ഹിമാലയൻ വിഡ്ഢിത്തമാണെന്ന് ഹിന്ദു പാർലമെന്റ് ആത്മീയ സഭ യോഗം അഭിപ്രായപ്പെട്ടു
ഹൈന്ദവ സമൂഹം സർക്കാറിന്റെ ഈ വാദത്തെ അർഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുന്നു.
സർവ്വ മത സമഭാവന പുലർത്തുന്ന ഹൈന്ദവ ക്ഷേത്രമാണ് ശബരിമല.
മതേതര ക്ഷേത്രത്തിൽ എങ്ങിനെയാണ് തന്ത്രിയും മേൽശാന്തിയും, മൂലമന്ത്രവും, താന്ത്രിക വിധികളും വരുന്നത് എന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കണം –
സംഘടിതമാകുന്ന ഹൈന്ദവ ശക്തിയിൽ പരാജിതമാകുമോ എന്ന ഭ്രമിത മനസ്സിന്റെ ചിന്തയാണ് സർക്കാറിനെ കൊണ്ട് ഇങ്ങിനെ പറയിപ്പിച്ചത് –
യുവതി പ്രവേശനം നവോത്ഥാനത്തിന് വേണ്ടിയാണെന്ന വാദത്തിന്റെ മുഖം മൂടി ഇതോടെ പൊളിഞ്ഞിരിക്കുകയാണ് – ക്ഷേത്രം തകർക്കുക എന്ന മനസ്സിലിരുപ്പ് മറനീക്കി പുറത്തു വന്നിരിക്കുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി . സംസ്ഥാന വർക്കിംഗ് ചെയർമാൻ സ്വാമി ഹരിനാരായണൻ അധ്യക്ഷത വഹിച്ചു