Post Header (woking) vadesheri

എൻ.എസ്.എസ്. ചാവക്കാട് താലൂക്ക് യൂണിയൻ സ്ഥാപക ദിനം ആചരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ: എൻ.എസ്.എസ്. ചാവക്കാട് താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ എൻ.എസ്.എസ് സ്ഥാപക ദിനം പതാക ദിനമായി ആചരിച്ചു. താലൂക്ക് യൂണിയൻ ഓഫീസിൽ ആചാര്യന്റെ പ്രതിമയിൽ പുഷ്പാർച്ചനയ്ക്കു ശേഷം താലൂക്ക് യൂണിയൻ പ്രസിഡന്റ് പ്രൊഫ. എൻ. രാജശേഖരൻ നായർ പതാക ഉയർത്തി. സെക്രട്ടറി കെ. മുരളീധരൻ പ്രതിജ്ഞാവാചകം ചൊല്ലികൊടുത്തു. താലൂക്ക് യൂണിയൻ ഭരണസമിതി അംഗങ്ങളായ പി.കെ. രാജേഷ് ബാബു, ബിന്ദു നാരായണൻ, വനിതാ സമാജം യൂണിയൻ പ്രസിഡന്റ് സി. കോമളവല്ലി, അരവിന്ദൻ പല്ലത്ത്, കെ. ജ്യോതിശങ്കർ, എൻ. രാജൻ, ടി.കൃഷ്ണകുമാർ എന്നിവർ സംബന്ധിച്ചു.

Ambiswami restaurant