Header 1 vadesheri (working)

ഗുരുവായൂർ ദേവസ്വത്തിൽ രാജുവിന്റെ അനധികൃത നിയമനം , ടി വി ചന്ദ്രമോഹൻ ,തുഷാർ വെള്ളാപ്പിള്ളി എന്നിവർക്കെതിരെ വിജിലൻസ് കേസ്

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ ചട്ടം മറികടന്ന് വേണ്ടപ്പെട്ടവർക്ക് വേണ്ടി ഇല്ലാത്ത തസ്തികയുണ്ടാക്കി രണ്ട് പേരെ നിയമിച്ചതിന് മുൻ ദേവസ്വം ചെയർമാൻ ടി.വി ചന്ദ്രമോഹൻ, ഭരണസമിതി അംഗമായിരുന്ന തുഷാർ വെള്ളാപ്പള്ളി എന്നിവർക്കെതിരെ വിജിലൻസ് കുറ്റപത്രം. കൊടുങ്ങല്ലൂർ സ്വദേശി നൽകിയ പരാതിയിലാണ് വിജിലൻസ് ഏഴു പേർക്കെതിരെ കേസെടുത്തിരിക്കുന്നത്.

First Paragraph Rugmini Regency (working)

ടി.വി ചന്ദ്രമോഹൻ ചെയർമാനിയിരിക്കെ ഫോർമാൻ എന്ന തസ്തികയുണ്ടാക്കി മുൻ ഭരണസമിതി അംഗം എൻ രാജുവിനെയും , സിസ്റ്റം അനലിസ്റ്റ് എന്ന തസ്തകിയിൽ രഞ്ജിത്ത് എന്നിവരെയും നിയമിച്ചുവെന്നാണ് പരാതി .ബി.ഡി.ജെ.എസ് പ്രസിഡൻറും എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡൻറുമായ തുഷാർ വെള്ളാപ്പള്ളിയും ഈ സമയത്ത് ഭരണസമിതി അംഗമായിരുന്നു .ഇല്ലാത്ത തസ്തികയുണ്ടാക്കിയാണ് നിയമനമെന്നും,അഴിമതി നടന്നിട്ടുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ.

പുതിയ നിയമം അനുസരിച്ച് ദേവസ്വം ബോർഡ് ഭാരവാഹികളായിരുന്നവരെ ‘പൊതുസേവകൻ’ ആയി കണക്കാക്കും. അതിനാലാണ് വിജിലൻസ് പ്രോസിക്യൂഷൻ അനുമതി തേടിയിരിക്കുന്നത്. സർക്കാരിൽ നിന്ന് അനുമതി ലഭിച്ചാലുടൻ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.
ഇതിനിടെ സഹപ്രവർത്തകൻ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ,ഹൈക്കോടതി നിയോഗിച്ച ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് നടത്തിയ പരിശോധനയിൽ വൈദ്യുതി വിഭാഗത്തിൽ ഹെൽപ്പർ ആയിരിക്കാൻ പോലും മതിയായ യോഗ്യത ഫോർമാൻ തസ്തികയിൽ ജോലി നോക്കുന്ന എൻ രാജുവിന് ഇല്ലെന്ന് കണ്ടെത്തിയിരുന്നു . ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാജുവിനെ ശുചീകരണ വിഭാഗത്തിൽ ഹെൽപ്പർ ആയി പുനർ വിന്യസിക്കാനുള്ള നടപടിയിലേക്ക് കടന്നിരിക്കു കയാണ് ദേവസ്വം അധികൃതർ .

Second Paragraph  Amabdi Hadicrafts (working)