
ഗുരുവായൂരിൽ പൂജക്ക് കൊണ്ട് വന്ന കാർ നടപ്പുര യുടെ ഗേറ്റ് ഇടിച്ചു തകർത്തു.

ഗുരുവായൂര്‍ : ക്ഷേത്രത്തില്‍ വാഹന പൂജക്ക് കൊണ്ടുവന്ന കാര്‍ നടപ്പുരയുടെ ഗേറ്റ് ഇടിച്ച് തകര്‍ത്തു. പൂജ കഴിഞ്ഞ് എടുക്കുമ്പോള്‍ നിയന്ത്രണം വിട്ട കാര്‍ ഗേറ്റ് ഇടിച്ച് തകര്‍ക്കുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് ആയിരുന്നു സംഭവം.

വലിയ തിരക്കുള്ള സമയമായിരുന്നെങ്കിലും ആര്‍ക്കും അപകടം സംഭവിച്ചില്ല. ഗേറ്റ് ശരിയാക്കി നല്‍കാമെന്ന് കാറിലുണ്ടായിരുന്നവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കാറിന് ചെറിയ കേടുപാട് സംഭവിച്ചു.
യുവതിയാണ് വാഹനം ഓടിച്ചിരുന്നത്. വർഷങ്ങൾ ക്ക് മുൻപ് ഇത് പോലെ ഒരു യുവതി എടുത്ത കാർ ഇടിച്ച് റിട്ടയേർഡ് അധ്യാപികക്ക് ജീവൻ നഷ്ട പെട്ടിരുന്നു. കിഴക്കേ നടയിലെ അരുണോദയം ലോഡ്ജ് ഉടമ രവീന്ദ്രന്റെ മാതാവിനാണ് ജീവൻ നഷ്ട പ്പെട്ടത്.

