
ലീഡർക്ക് സ്മരണാഞ്ജലി

ഗുരുവായൂർ : ലീഡർ കെ.കരുണാകരന്റെ .16-ാം ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്മരണാജ്ഞലി അർപ്പിച്ച് അനുസ്മരിച്ചു. ഗുരുവായൂർ മണ്ഡലം കമ്മിറ്റി ഓഫീസിൽ മണ്ഡലംപ്രസിഡണ്ട് ഒ.കെ.ആർ. മണി കണ്ഠന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്മരണാ സദസ്സ് മുൻ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ആർ രവികുമാർ ഉൽഘാടനം ചെയ്തു.

ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബാലൻ വാറണാട്ട് ആ മുഖപ്രസംഗം നടത്തി. നഗരസഭ കൗൺസിലർമാരായ വി.എസ്. നവനീത്, പ്രിയാ രാജേന്ദ്രൻ , സുക്ഷ ബാബു, ബിന്ദു നാരായണൻ , യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സി.എസ് സൂരജ്, ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറിമാരായ സി.ജെ. റെയ്മണ്ട് ,
ശിവൻ പാലിയത്ത്, മണ്ഡലം ഭാരവാഹികളായ ശശി വല്ലാശ്ശേരി, എ.കെ.ഷൈമിൽ , ശശി പട്ടത്താക്കിൽ, ഫിറോസ് പുത്തംമ്പല്ലി, ഒ.പി. ജോൺസൺ, ആരിഫ് മാണിക്കത്ത് പടി എന്നിവർ പ്രസംഗിച്ചു. നേരത്തെ അലങ്കരിച്ച്‌വെച്ച ലീഡറുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനനടത്തി സമൂഹ പ്രാർത്ഥനയോടെയാണ് അനുസ്മരണചടങ്ങിന് തുടക്കം കുറിച്ചത്

