
ഗുരുവായൂർ ക്ഷേത്ര നടയിലെ തണൽ മരങ്ങൾക്ക് കോടാലി വീണു

ഗുരുവായൂര്‍: നീർ കാക്കയുടെ പേര് പറഞ്ഞ് ക്ഷേത്ര സന്നിധിയിലെ തണൽ മരങ്ങൾക്ക് കോടാലി വീണു . ക്ഷേത്രം തെക്കേ നടയിൽ ആനകളെ തളക്കുന്ന ഭാഗത്തെ മാവ്, പുളി, അത്തി എന്നീ മൂന്നു തണൽ മരങ്ങളാണ് മുറിച്ചുമാറ്റിയത്.പക്ഷികൾ ചേക്കേറുന്നതാണ് കൂട്ടമരം മുറിക്ക് കാരണമായത്.

ചെറിയ നീർകാക്ക, കിന്നരി നീർകാക്ക, കുളകൊക്ക് എന്നിവയാണ് ഇവിടെ പതിവായി കണ്ടുവരുന്നത്. വന്യ ജീവി സംരക്ഷണ നിയമത്തിൽ ഷെഡ്യൂൾഡ് 4 ൽ പെടുന്നവയാണിവ., ആൽ വർഗ്ഗങ്ങളിൽ പെടുന്നതായ അത്തി ക്ഷേത്ര നഗരിയിലെ പുണ്യ വൃക്ഷമായി കണ്ടുവരുന്നു.
. പ്രകൃതി തത്വങ്ങളെ മുറുകെ പ്പിടിക്കേണ്ട ക്ഷേത്രനഗരിയിൽ തണൽമരങ്ങൾ മുഴുവനായി മറിച്ചു മാറ്റാൻ പലതവണ ദേവസ്വം തുനിഞ്ഞിരുന്നു.എന്നാൽ കടുത്ത വേനലിൽ ഈ മരങ്ങൾ ഭക്തർക്ക് അനുഗ്രഹമാകാറുണ്ടെന്നതിനാൽ പ്രവൃത്തി നീണ്ടുപോകുകയായിരുന്നു.
ദേവസ്വം നടപടി ഭക്തർ മാത്രമല്ല പ്രകൃതി സ്നേഹികളും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നറിയിച്ചിട്ടുണ്ട്. നീര്‍ക്കാക്കകളുടെ ശല്യം ഒഴിവാക്കാനാണ് മരങ്ങൾ മുറിച്ചതെന്നാണ് ദേവസ്വം വാദം. എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമാണെന്നാണ് പൊതുവെയുള്ള ആക്ഷേപം. തെക്കേ നടയിൽ ആനകളെ തളക്കുന്ന ഭാഗത്താണ് മുറിച്ചിട്ട മരങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്.

ചേക്കേറുന്ന പക്ഷികളുടെ കാഷ്ഠം ആനപ്പുറത്ത് വീഴുന്നതാണ് മരം മുറാക്കിടയായതെന്നാണ് പറഞ്ഞു കേൾക്കുന്ന ഭാഷ്യം. ദേവസ്വം വിശദീകരണം വന്നാൽ തുടർ നടപടികൾക്ക് തയ്യാറെടുക്കുകയാണ് പക്ഷി നിരീക്ഷകരും പ്രകൃതി സ്നേഹികളും.. പക്ഷി ശല്യത്തെ തുടർന് മരങ്ങൾക്ക് താഴെ ആനകളെ തളക്കാൻ പാപ്പാന്മാർ തയ്യാറായിരുന്നില്ലത്രെ. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മരങ്ങൾ മുറിച്ചതെന്നും അനൗദ്യോഗിക വിശദീകരണമുണ്ട്.. എന്നാൽ ഇത് പരിഹരിക്കേണ്ടതിനു പകരം മരങ്ങൾ മുറിച്ച് മാറ്റിയത് പ്രതിഷേധാർഹമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് സെക്രട്ടറി രമേശ് പുതൂർ പറഞ്ഞു:
വനം വകുപ്പുമായും പരിസ്ഥിതി പ്രവർത്തകരുമായി കൂടിയാലോചിക്കാതെയാണ് മരം മുറിച്ചതെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. ക്ഷേത്ര വികസനത്തിനായി ഏറ്റെടുത്ത ഈ ഭൂമിയിൽ നിരവധി മരങ്ങൾ ഉണ്ടായിരുന്നു.. വിവിധ ഘട്ടങ്ങളിലായി അവ മുറിച്ചുമാറ്റിയതിനാൽ വിരലിലെണ്ണാവുന്ന മരങ്ങൾ മാത്രമാണിനി ശേഷിപ്പ്.

സംസ്ഥാന സർക്കാർ കോടികൾ ചിലവിട്ട് മരങ്ങൾ വെച്ച് പിടിപ്പിക്കാൻ പരസ്ഥിതി വാരം ആചരിക്കുമ്പോഴാണ് ഗുരു വായൂർ ദേവസ്വം മരങ്ങൾക്ക് കോടാലി വെക്കുന്നത്.ഇവർ ശബരി മലയിൽ ആകാതിരുന്നത് നന്നായി. അല്ലെങ്കിൽ അവിടെ വെളുത്തേനെ
