Post Header (woking) vadesheri

തദ്ദേശ സ്ഥാപനങ്ങളിൽ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു.

Above Post Pazhidam (working)

ചാവക്കാട്: നഗരസഭയില്‍ തിരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന ജനപ്രതിനിധിയായ പി.ഐ. വിശ്വംഭരന്് വരണാധികാരി എസ്. ഷീബ സത്യവാചകം ചൊല്ലിക്കൊടുത്ത് നഗരസഭയിലെ സത്യപ്രതിജഞ ചടങ്ങ് ആരംഭിച്ചു.

Ambiswami restaurant

തുടര്‍ന്ന് മറ്റ്  അംഗങ്ങള്‍ക്ക്  പി.ഐ. വിശ്വംഭരന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. അംഗങ്ങളുടെ സത്യപ്രതിജ്ഞക്കു ശേഷം പി.ഐ. വിശ്വംഭരന്റെ അധ്യക്ഷതയില്‍ ആദ്യ കൗണ്‍സില്‍ യോഗവും ചേര്‍ന്നു. ആകെയുള്ള 33 വാര്‍ഡുകളില്‍ എല്‍ഡിഎഫിന് 21 അംഗങ്ങളും യുഡിഎഫിന് 12 അംഗങ്ങളുമാണുള്ളത്.

ചാവക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ വരണാധികാരി ഡോ. ആര്‍. പ്രദീപ് മുതിര്‍ന്ന അംഗമായ കുന്നംകാട്ടയില്‍ അബൂബക്കറിന് സത്യവാചകം ചൊല്ലിക്കൊടുത്താണ് സത്യപ്രതിജഞ ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് മറ്റ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ക്ക് അബൂബക്കര്‍ കുന്നംകാട്ടയില്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

Second Paragraph  Rugmini (working)

സത്യപ്രതിജഞക്കു ശേഷം അബൂബക്കര്‍ കുന്നംകാട്ടയിലിന്റെ അധ്യക്ഷതയില്‍ ആദ്യയോഗവും ചേര്‍ന്നു. 14 അംഗങ്ങളുള്ള ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയില്‍ യുഡിഎഫിന് 12 അംഗങ്ങളും എല്‍ഡിഎഫിന് രണ്ട് അംഗങ്ങളുമാണുള്ളത്.

കടപ്പുറം പഞ്ചായത്തില്‍ വരണാധികാരി ബിന്ദു ഫ്രാന്‍സിസ് മുതിര്‍ന്ന അംഗമായ ഉമ്മര്‍ഹാജിക്ക് സത്യവാചകം ചൊല്ലിക്കൊടുത്ത് സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങി. തുടര്‍ന്ന് മറ്റ് അംഗങ്ങള്‍ക്ക് ഉമ്മര്‍ഹാജി സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ഘോഷയാത്രയും ഉണ്ടായി. ആകെയുള്ള 18 വാര്‍ഡുകളില്‍ യുഡിഎഫിന് 12, എല്‍ഡിഎഫിന് നാല് എന്‍ഡിഎ-ക്ക് രണ്ട്്് എന്നിങ്ങനെയാണ് കക്ഷി നില.

Third paragraph

ഒരുമനയൂര്‍ പഞ്ചായത്തില്‍ മുതിര്‍ന്ന അംഗമായ ജ്യോതി കാര്‍ത്തികേയന് വരണാധികാരി ജലജ കുമാരി സത്യവാചകം ചൊല്ലിക്കൊടുത്ത് സത്യപ്രതിജഞക്കു തുടക്കമിട്ടു. തുടര്‍ന്ന് മറ്റ് അംഗങ്ങള്‍ക്ക് ജ്യോതി കാര്‍ത്തികേയന്‍ സത്യവാചകം ചൊല്ലിക്കൊടുക്കുകയും ശേഷം ആദ്യ ഭരണസമിതി യോഗം ചേരുകയും ചെയ്തു.